ഹാർദിക് പാണ്ഡ‍്യ

 
IPL

ഹാർദിക് പാണ്ഡ‍്യയുടെ ക‍്യാപ്റ്റൻസി ദുർബലം; രോഹിത് ശർമയ്ക്ക് കൈമാറണമെന്ന് മനോജ് തിവാരി

ടീമിനെ വേണ്ട രീതിയിൽ ഹാർദിക് നയിക്കുന്നില്ലെന്നാണ് മനോജ് തിവാരി പറയുന്നത്

Aswin AM

മുംബൈ: അഞ്ച് തവണ ഐപിഎൽ കിരീട ജേതാക്കളായ മുംബൈ ഇന്ത‍്യൻസിന് ഇത്തവണത്തെ ഐപിഎൽ സീസൺ അത്ര മികച്ചതായിരുന്നില്ല. കളിച്ച അഞ്ച് മത്സരങ്ങളിൽ നാലു മത്സരങ്ങളിലും പരാജയം ആയിരുന്നു ഫലം. തുടരെ തുടരെ മുംബൈ ഇന്ത‍്യൻസ് പരാജയം ഏറ്റുവാങ്ങിയതോടെ ക‍്യാപ്റ്റൻ ഹാർദിക് പാണ്ഡ‍്യയ്ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത‍്യൻ താരം മനോജ് തിവാരി.

'2023, 2024 സീസണുകളിൽ മുംബൈ ഇന്ത‍്യൻസിന് കിരീടം നേടാനായില്ല. ഇത്തവണയും അത് സംഭവിക്കാനുള്ള സാധ‍്യത വളരെയധികം കൂടുതലാണ്. ടീമിന്‍റെ ക‍്യാപ്റ്റൻസി ദുർബലമാണെന്ന് കരുതുന്നു.

ടീമിനെ വേണ്ട രീതിയിൽ ഹാർദിക് നയിക്കുന്നില്ല'. മനോജ് തിവാരി പറഞ്ഞു. മുംബൈ ഇന്ത‍്യൻസ് തിരിച്ച് വരണമെങ്കിൽ ഹാർദിക് ടീമിന്‍റെ നായകസ്ഥാനം രാജിവച്ച് രോഹിത് ശർമയ്ക്ക് കൈമാറണമെന്നും മനോജ് തിവാരി പറഞ്ഞു. ഇതുകൂടാതെ മീഡിയം പേസർ ദീപക് ചാഹർ മോശം ഫോമിൽ തുടരുമ്പോഴും ആദ‍്യ ഓവർ എറിയിപ്പിക്കാനുള്ള ഹാർദിക്കിന്‍റെ തീരുമാനത്തെയും മനോജ് വിമർശിച്ചു.

കെഎസ്ആർടിസിയും കെഎസ്ഇബിയും സർക്കാരിന് ബാധ്യത; കൊച്ചി മെട്രൊ മാസം 35 കോടി നഷ്ടം നേരിടുന്നു

സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; ജൂൺ 15 മുതൽ നടപ്പാക്കിയേക്കും!

വിരാട് കോലിക്ക് പരുക്ക്; അഫ്ഗാനിസ്ഥാൻ പരമ്പര നഷ്ടമായേക്കും

പുതിയ സർക്കാരിന് ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേത്; ധവളപത്രം മുഖ്യമന്ത്രി സഭയിൽ സമർപ്പിച്ചു

കിഡ്നി സ്റ്റോൺ ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളെജിനെതിരേ ചികിത്സാ പിഴവ് ആരോപണം