പാറ്റ് കമ്മിൻസ്

 
IPL

പാറ്റ് കമ്മിൻസ് ഐപിഎല്ലിലേക്ക് തിരിച്ചു വരുന്നു

കമ്മിൻസ് കായികക്ഷമത വീണ്ടെടുത്തതായും ഏപ്രിൽ 25 ഓടെ ടീമിന്‍റെ ഭാഗമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

Aswin AM

ഹൈദരാബാദ്: ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ് ഉടനെ ഐപിഎല്ലിൽ‌ സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടി കളിക്കുമെന്ന് റിപ്പോർട്ട്. കമ്മിൻസ് കായികക്ഷമത വീണ്ടെടുത്തതായും ഏപ്രിൽ 25 ഓടെ ടീമിന്‍റെ ഭാഗമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ഇക്കാര‍്യം എസ്ആർഎച്ച് മാനേജ്മെന്‍റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു ദേശീയമാധ‍്യമത്തിന്‍റെ റിപ്പോർ‌ട്ട് അനുസരിച്ച് സിഡ്നിയിൽ വച്ച് കമ്മിൻസ് സ്കാനിങ്ങിന് വിധേയനായതായും അതിൽ പരുക്ക് ഭേദമായെന്ന് വ‍്യക്തമായെന്നുമാണ് വിവരം.

റിയാൻ പരാഗിന്‍റെ രാജസ്ഥാൻ റോയൽസുമായി ഏപ്രിൽ 25ന് നടക്കുന്ന മത്സരത്തിൽ കമ്മിൻസ് കളിക്കും. പരുക്ക് മൂലം അടുത്തിടെ നടന്ന ടി20 ലോകകപ്പ് താരത്തിന് നഷ്ടമായിരുന്നു. കമ്മിൻസിന്‍റെ അഭാവത്തിൽ‌ ഇഷാൻ കിഷനാണ് ആദ‍്യ അഞ്ച് മത്സരങ്ങളും ടീമിനെ നയിച്ചത്. അതിൽ 2 മത്സരം മാത്രമാണ് ടീമിന് വിജയിക്കാനായത്.

നിലവിൽ ഐപിഎൽ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്താണ് എസ്ആർഎച്ച്. പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാനെ മികച്ച ബൗളിങ് പ്രകടനം കൊണ്ട് എസ്ആർഎച്ച് പരാജയപ്പെടുത്തിയിരുന്നു. 2016 ഐപിഎൽ സീസണിലെ ജേതാക്കളായ സൺറൈസേഴ്സ് ഹോംഗ്രൗണ്ടിൽ വരുന്ന ശനിയാഴ്ച ഹോം ഗ്രൗണ്ടിൽ ഏറ്റുമുട്ടും.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്