സൂര‍്യകുമാർ യാദവ്, ഹാർദിക് പാണ്ഡ‍്യ

 
IPL

മുംബൈ ഇന്ത‍്യൻസിനെ നയിക്കേണ്ടത് സൂര‍്യകുമാർ ‍യാദവ്; ഹാർദിക് അല്ലെന്ന് അശ്വിൻ

തന്‍റെ യൂട‍്യൂബ് ചാനലിലൂടെയായിരുന്നു അശ്വിൻ തന്‍റെ അഭിപ്രായം പങ്കുവച്ചത്

Aswin AM

മുംബൈ: 2026 ഐപിഎൽ സീസണിൽ മുബൈ ഇന്ത‍്യൻസിനെ നയിക്കേണ്ടത് ഹാർദിക് പാണ്ഡ‍്യയല്ല സൂര‍്യകുമാർ യാദവാണെന്ന് മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ. തന്‍റെ യൂട‍്യൂബ് ചാനലിലൂടെയായിരുന്നു അശ്വിൻ തന്‍റെ അഭിപ്രായം പങ്കുവച്ചത്. ഐപിഎൽ മാർച്ച് 28ന് ആരംഭിക്കാനിരിക്കെ അശ്വിൻ നടത്തിയ പ്രസ്താവന സോഷ‍്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇതേ അഭിപ്രായം മുൻ താരം കൃഷ്ണമാചാരി ശ്രീകാന്തും പറഞ്ഞിരുന്നു. സൂര‍്യയെ മുംബൈ ടീമിന്‍റെ ക‍്യാപ്റ്റനാക്കുന്നതിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്നും ഇന്ത‍്യക്ക് ടി20 ലോകകപ്പ് സമ്മാനിച്ച ക‍്യാപ്റ്റനാണ് സൂര‍്യയെന്നുമാണ് അശ്വിൻ പറയുന്നത്.

കോൽക്കത്ത നൈറ്റ് റൈഡേഴ്സുമായി മാർച്ച് 29നാണ് ഇത്തവണത്തെ മുംബൈ ടീമിന്‍റെ ആദ‍്യ മത്സരം. രോഹിത് ശർമയ്ക്ക് കീഴിൽ 5 തവണ കിരീടം നേടിയ മുംബൈയ്ക്ക് ഇക്കുറി ഹാർദിക്കിന് കീഴിൽ നേട്ടമുണ്ടാക്കാൻ കഴിയുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കെഎസ്ആർടിസിക്ക് ഇനി കസ്റ്റമർ കെയർ നമ്പറും വാട്സാപ്പ് ടിക്കറ്റും

മഴ; പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി പ്രശാന്ത് കിഷോർ

ദേശീയ ബയോഗ്യാസ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 23,731 കോടി രൂപ ചെലവിൽ ശുദ്ധ ഇന്ധന ഉൽപാദനം വർധിപ്പിക്കും