ശുഭ്മൻ ഗിൽ

 
IPL

മുംബൈ ഇന്ത‍്യൻസിനെതിരായ തോൽവി; ബൗളർമാരെ കുറ്റപ്പെടുത്തി ഗിൽ

പവർപ്ലേയിൽ 3 വിക്കറ്റ് പിഴുത് കാഗിസോ റബാഡ ബാറ്റർമാരെ പ്രതിരോധത്തിലാക്കിയെങ്കിലും മറ്റു ബൗളർമാർ മധ‍്യ ഓവറുകളിൽ റൺസ് വഴങ്ങിയത് തിരിച്ചടിയായെന്നാണ് ഗിൽ പറയുന്നത്

Aswin AM

അഹമ്മദാബാദ്: കഴിഞ്ഞ ദിവസം ഐപിഎല്ലിൽ മുംബൈ ഇന്ത‍്യൻസിനോട് 99 തോൽവി വഴങ്ങിയതിനു കാരണം ബൗളർമാരെന്ന് ഗുജറാത്ത് ടൈറ്റൻസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ.

പവർപ്ലേയിൽ 3 വിക്കറ്റ് പിഴുത് കാഗിസോ റബാഡ ബാറ്റർമാരെ പ്രതിരോധത്തിലാക്കിയെങ്കിലും മറ്റു ബൗളർമാർ മധ‍്യ ഓവറുകളിൽ റൺസ് വഴങ്ങിയത് തിരിച്ചടിയായെന്നാണ് ഗിൽ പറയുന്നത്. പിച്ചിന്‍റെ സ്വഭാവം നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടും ബൗളർമാർക്ക് അത് മുതലാക്കാൻ സാധിച്ചില്ലെന്നും ഗിൽ പറഞ്ഞു.

എന്നാൽ ബാറ്റിങ് നിര തകർന്നടിഞ്ഞതിനെ പറ്റി ഗിൽ പ്രതികരിച്ചില്ല. മുംബൈ ഉയർത്തിയ 200 റൺ‌സ് വിജയലക്ഷ‍്യം മുന്നിൽ കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്.

ജസ്പ്രീത് ബുംറ എറിഞ്ഞ ആദ‍്യ പന്തിൽ തന്നെ സായ് സുദർശൻ പുറത്തായി. പവർപ്ലേ പൂർത്തിയായപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്. അശ്വിനി കുമാർ 27 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റും എം.എം. ഗസൻഫർ 17 റൺസ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തി. ഇതോടെ 100 റൺസിന് ഗുജറാത്ത് കൂടാരം കയറി.

വോട്ടിന് പണം ആരോപണം: നൈനാർ നാഗേന്ദ്രനെതിരെ ഇഡി അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

ട്വന്‍റി 20യ്ക്ക് 20 സീറ്റ് നൽകിയത് വീഴ്ച; ക്രിസ്ത്യൻ ഔട്ട്റീച്ച് പരാജയം, ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

ഓഫിസ് ക്രെഡിറ്റ് കാർഡിൽ നിന്ന് ചെലവാക്കിയത് 27 ലക്ഷം രൂപ; മേലുദ്യോഗസ്ഥന് ആത്മഹത്യാ ഭീഷണി

മകളുടെ പ്രണയം നാണക്കേടായി; 16കാരിയെ കൊന്ന് മുഖം വികൃതമാക്കി ഉപേക്ഷിച്ച് പിതാവ്

വോട്ടെണ്ണൽ കഴിയും വരെ ഒരു മുറിയും തുറക്കരുത്: നിർദേശം നൽകി തെരഞ്ഞെടുപ്പ് ഓഫിസർ