വൈഭവ് സൂര്യവംശി ഇന്ത്യ അണ്ടർ 19 ജെഴ്സിയിൽ

 

File Photo

IPL

14 വയസിൽ വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റം; ഐപിഎൽ ചരിത്രത്തിലെ പ്രായം കുറഞ്ഞ താരം

സഞ്ജുവിനു പകരം റിയാൻ പരാഗാണ് ലഖ്നൗവിനെതിരേ രാജസ്ഥാനെ നയിക്കുന്നത്. ടോസ് നേടിയ ലഖ്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് ബാറ്റിങ് തെരഞ്ഞെടുത്തു

ജയ്പുർ: ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കില്ല. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ് റിട്ടയഡ് ഹർട്ടായ സഞ്ജു പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. സ്കാൻ റിപ്പോർട്ട് പ്രകാരം വാരിയെല്ലിനു പരുക്കേറ്റിട്ടുണ്ട്.

സഞ്ജുവിനു പകരം റിയാൻ പരാഗാണ് ലഖ്നൗവിനെതിരേ രാജസ്ഥാനെ നയിക്കുന്നത്. ടോസ് നേടിയ ലഖ്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് ബാറ്റിങ് തെരഞ്ഞെടുത്തു. ഇതിനു പിന്നാലെ, സഞ്ജുവിനു പകരം വൈഭവ് സൂര്യവംശി കളിക്കാനിറങ്ങുമെന്ന് റിയാൻ പരാഗ് പ്രഖ്യാപിച്ചു.

14 വർഷവും 23 ദിവസവും മാത്രമാണ് സൂര്യവംശിയുടെ ഇപ്പോഴത്തെ പ്രായം. ഇംപാക്റ്റ് സബ്സ്റ്റിറ്റ്യൂട്ടായാണ് ഈ ബിഹാറുകാരനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റായി മാറുകയാണ് വൈഭവ്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം