ബാബർ അസം
ലാഹോർ: 2026 ടി20 ലോകകപ്പിൽ ദയനീയ പ്രകടനം കാഴ്ചവച്ച് സെമി ഫൈനൽ കാണാതെ പാക്കിസ്ഥാൻ പുറത്തായതിനു പിന്നാലെ സ്റ്റാർ ബാറ്റർ ബാബർ അസമിന് സോഷ‍്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ബാബർ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഇന്ത‍്യൻ ചാരനാണെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ ദുരന്ധറിൽ രൺവീർ സിങ് ഇന്ത‍്യൻ ചാരനായിട്ടുള്ള വേഷമാണ് ചെയ്തത്. ഇതിനോട് ഉപമിച്ചയായിരുന്നു ആളുകളുടെ പരിഹാസം. ഇത്തവണത്തെ ടി20 ലോകകപ്പിൽ 4 മത്സരങ്ങളിൽ നിന്നും 91 റൺസ് മാത്രമാണ് ബാബറിന് നേടാൻ കഴിഞ്ഞത്.
യുഎസ്എയ്ക്കെതിരേ നേടിയ 46 റൺസായിരുന്നു താരത്തിന്‍റെ ഉയർന്ന വ‍്യക്തിഗത സ്കോർ. ടി20 ക്രിക്കറ്റിൽ മോശം പ്രകടനം മൂലം സൂപ്പർ 8ലെ അവസാന മത്സരത്തിൽ ബാബറിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. വരാനിരിക്കുന്ന പരമ്പരകളിൽ ബാബറിനെ പരിഗണിക്കുമോയെന്നുള്ളതാണ് കണ്ടറിയേണ്ടത്.