ദീപ്തി ശർമ 
Sports

ഐസിസിയുടെ ടി-ട്വന്‍റി ബൗളിങ് റാങ്കിങ്ങില്‍ ദീപ്തി ശർമയ്ക്ക് രണ്ടാം സ്ഥാനം

723 റേറ്റിങ് പോയിന്‍റോടെയാണ് ദീപ്തി ശര്‍മ രണ്ടാം സ്ഥാനത്തെത്തിയത്.

മുംബൈ: ഐസിസിയുടെ ടി-ട്വന്‍റി ബൗളിങ് റാങ്കിങ്ങില്‍ ഇന്ത്യൻ ഇന്ത്യന്‍ ബൗളർമാരായ ദീപ്തി ശര്‍മയും ടിറ്റാസ് സാധുവും പുതിയ നാഴികകല്ല് പിന്നിട്ടു. നാല് പേരെ മറികടന്നാണ് ദീപ്തി ശര്‍മ രണ്ടാം സ്ഥാനത്ത് എത്തി. ടിറ്റാസ് സാധു 50 പേരെ മറിക്കിടന്നാണ് 92ാം സ്ഥാനത്തേക്ക് കുതിച്ചു. ഇരുവരും കഴിഞ്ഞ ഓസ്ട്രേലിയന്‍ പരമ്പരയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ദീപ്തി ശര്‍മയുടെ മികച്ച പ്രകടനത്തില്‍ ബൗളിങ് റാങ്കിങ്ങില്‍ മാത്രമല്ല ഓള്‍റൗണ്ടര്‍ സ്ഥാനത്തില്‍ നാലാം റാങ്കിലും താരം എത്തിച്ചേര്‍ന്നിട്ടുണ്ട്. 723 റേറ്റിങ് പോയിന്‍റോടെയാണ് ദീപ്തി ശര്‍മ രണ്ടാം സ്ഥാനത്തെത്തിയത്.

722 പോയിന്‍റുള്ള സൗത്ത് ആഫ്രിക്കയുടെ നോണ്‍കുലുലെക്കോ മ്ലാബയെ മറികടന്നുകൊണ്ടാണ് താരം വിജയക്കുതിപ്പ് നടത്തിയത്.

അതേ സമയം ടിറ്റാസ് സാധു 358 പോയിന്‍റുമായാണ് 92ാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയത്.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌