മൊയീൻ അലി 
Sports

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയീൻ അലി വിരമിച്ചു

ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും ഓൾ റൗണ്ടറുമായ മൊയീൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Aswin AM

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും ഓൾ റൗണ്ടറുമായ മൊയീൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 'എനിക്ക് 37 വയസായി ഈ മാസം നടക്കാൻ പോകുന്ന ഓസ്ട്രേലിയൻ പരമ്പരയിലേക്ക് എന്നെ പരിഗണിച്ചില്ല. ഇംഗ്ലണ്ടിനായി ഒരുപാട് കാലം ക്രിക്കറ്റ് കളിച്ചു. ഇനി യുവതലമുറയ്ക്കായി വഴി മാറേണ്ട സമയമാണ്. ഇതാണ് വിരമിക്കാനുള്ള നല്ല സമയം' മൊയിൻ അലി വ‍്യക്തമാക്കി. ഇംഗ്ലണ്ടിനായി 68 ടെസ്റ്റ് മത്സരങ്ങളും, 138 ഏകദിന മത്സരങ്ങളും, 92 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട് താരം.

ഇംഗ്ലണ്ടിനായി 2014 ൽ അരങ്ങേറ്റം കുറിച്ച താരം 68 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും അഞ്ച് സെഞ്ച്വറികളും 15 അർധസെഞ്ച്വറികളുമടക്കം 3084 റൺസും നേടിയിട്ടുണ്ട്. ഏകദിനത്തിൽ 138 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ച്വറികളും ആറ് അർധസെഞ്ച്വറികളും ഉൾപ്പെടെ 2355 റൺസും സ്വന്തമാക്കിയിട്ടുണ്ട്. ടി-20 യിൽ 92 മത്സരങ്ങളിൽ നിന്നും 1229 റൺസ് നേടിയിട്ടുണ്ട് താരം.

ശബരിമല സ്വർണമോഷണം: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

പി.എസ്. പ്രശാന്തിന്‍റെ സ്വത്ത് സമ്പാദനം അന്വേഷിക്കണം; വിജിലൻസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

നിധീഷ് ഓൺ ഫയർ; മഹാരാഷ്ട്ര 239ന് പുറത്ത്

റഷ‍്യയിൽ നിന്ന് ഇന്ത‍്യ എണ്ണ വാങ്ങില്ലെന്ന ട്രംപിന്‍റെ അവകാശവാദത്തിന് മറുപടിയുമായി കേന്ദ്രം

കവി ജി. ശങ്കരക്കുറുപ്പിന്‍റെ മകൾ രാധ മരിച്ചു