Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിക്ക് ജയം

മത്സരത്തിന്‍റെ ആറാം മിനിറ്റില്‍ തന്നെ നികോളാസ് ജാക്സണിലൂടെ സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സി ലീഡെടുത്തു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുവതാരം കോള്‍ പാമര്‍ ഗോളടിക്കുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്ത മത്സരത്തില്‍ ചെല്‍സിക്ക് ജയം. ന്യൂകാസില്‍ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകളുടെ വിജയമാണ് ചെല്‍സി സ്വന്തമാക്കിയത്. ചെല്‍സിക്കായി പാമറിന് പുറമേ നിക്കോളാസ് ജാക്സണ്‍, മിഖൈലോ മ്യൂഡ്രിക് എന്നിവരും ലക്ഷ്യം കണ്ടു.

മത്സരത്തിന്‍റെ ആറാം മിനിറ്റില്‍ തന്നെ നികോളാസ് ജാക്സണിലൂടെ സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സി ലീഡെടുത്തു. പാമറാണ് ഗോളിന് വഴിയൊരുക്കിയത്. ഇടവേളക്ക് പിരിയാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ, അലക്സാണ്ടര്‍ ഐസക്കിലൂടെ (43ാം മിനിറ്റില്‍) ന്യൂകാസില്‍ സമനില പിടിച്ചു.

രണ്ടാം പകുതിയില്‍ 57ാം മിനിറ്റില്‍ പാമറിന്‍റെ ഗോളിലൂടെ ചെല്‍സി വീണ്ടും മുന്നിലെത്തി. 76-ാം മിനിറ്റില്‍ മിഖൈലോ മ്യൂഡ്രിക് ചെല്‍സിയുടെ ലീഡുയര്‍ത്തി. 90-ാം മിനിറ്റില്‍ ജേക്കബ് മര്‍ഫിയിലൂടെ ന്യൂകാസില്‍ ഒരു ഗോള്‍ മടക്കിയെങ്കിലും വിജയത്തിലെത്താനായില്ല. സീസണില്‍ മൗറീഷ്യോ പൊച്ചെറ്റിനോയുടെയും സംഘത്തിന്‍റെയും 11ാം ജയമാണിത്. വിജയം സ്വന്തമാക്കിയെങ്കിലും പട്ടികയില്‍ ന്യൂകാസിലിന് താഴെയാണ് ചെല്‍സി.

28 മത്സരങ്ങളില്‍ 40 പോയിന്‍റുമായി പത്താം സ്ഥാനത്താണ് ന്യൂകാസില്‍. 27 മത്സരങ്ങളില്‍ നിന്ന് 39 പോയിന്‍റുള്ള ചെല്‍സി 11-ാമതാണ്.വിജയം സ്വന്തമാക്കിയെങ്കിലും പട്ടികയില്‍ ന്യൂകാസിലിന് താഴെയാണ് ചെല്‍സി. 28 മത്സരങ്ങളില്‍ 40 പോയിന്‍റുമായി പത്താം സ്ഥാനത്താണ് ന്യൂകാസില്‍. 27 മത്സരങ്ങളില്‍ നിന്ന് 39 പോയിന്‍റുള്ള ചെല്‍സി 11-ാമതാണ്.

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്

വിമാനദുരന്തം: അന്വേഷണ റിപ്പോർ‌ട്ടിനെ വിമർശിച്ച് പൈലറ്റ് അസോസിയേഷൻ

റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി അടക്കം 2 പേർ മരിച്ചു

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'