.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സൂറിച്ച്: അടുത്തവര്‍ഷം ജൂണില്‍ നടക്കുന്ന യൂറോ കപ്പിന്‍റെ ഗ്രൂപ്പുകള്‍ തീരുമാനമായി. നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലി മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടു എന്നതാണ് ഗ്രൂപ്പ് പ്രഖ്യാപനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ജൂണ്‍ 14ന് ജര്‍മനി-സ്‌കോട്ലന്‍ഡ് പോരാട്ടത്തോടെയാണ് യൂറോ കപ്പിന് കിക്കോഫാകുക. ജര്‍മനിയിലണ് ഇത്തവണത്തെ യൂറോ കപ്പ് അരങ്ങേറുക.
ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍, ക്രൊയേഷ്യ, അല്‍ബേനിയ എന്നീ ടീമുകള്‍ക്കെതിരെ ആണ് ഇറ്റലിയും. ആദ്യമെത്തുന്ന രണ്ട് ടീമുകള്‍ മാത്രമേ അടുത്ത റൗണ്ടിലേക്കെത്തൂ എന്നതിനാല്‍ പോരാട്ടം കടുക്കും. മാത്രവുമല്ല, സ്‌പെയിന്‍, ഇറ്റലി, ക്രൊയേഷ്യ എന്നീ മൂന്നു ടീമുകളില്‍ ഒരു ടീം അടുത്ത റൗണ്ടിലേക്ക് മുന്നേറുകയില്ല എന്നതും ഉറപ്പായി.
ആതിഥേയരായ ജര്‍മനിക്കും ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ഗ്രൂപ്പ് ഘട്ടം താരതമ്യേന എളുപ്പമാണ്. ഗ്രൂപ്പ് എയില്‍ ജര്‍മനിക്കൊപ്പമുള്ളത് സ്‌കോട്ലന്‍ഡ്, ഹംഗറി, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകളാണ്. ഗ്രൂപ്പ് എഫില്‍ ക്രിസ്റ്റ്യാനൊ റൊണാാള്‍ഡോയുടെ പോര്‍ച്ചുഗലിന് ചെക്ക് റിപ്പബ്ലിക്കും, തുര്‍ക്കിയും ജോര്‍ജിയ-ഗ്രീസ്, കസാഖിസ്ഥാന്‍-ലക്‌സംബര്‍ഗ് പ്ലേ ഓഫ് വിജയികളുമാണുള്ളത്.
ഇതില്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഹംഗറി ടീമുകള്‍ കരുത്തരെങ്കിലും നിലവിലെ ഫോമില്‍ പോര്‍ച്ചുഗലിനെ മറികടക്കുക ബുദ്ധിമുട്ടാകും. ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സിനാകട്ടെ നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ എന്നിവര്‍ക്ക് പുറമെ പോളണ്ട്-വെയില്‍സ്, ഫിന്‍ലന്‍ഡ്- എസ്റ്റോണിയ പ്ലേ ഓഫ് വിജയികളെയാകും നേരിടേണ്ടിവരിക. നെതര്‍ലന്‍ഡ്‌സിന്‍റെ വെല്ലുവിളിയെ അതിജീവിച്ചാല്‍ ഫ്രാന്‍സിന് മുന്നോട്ടുള്ള പ്രയാണ് വിഷമകരമാകില്ല. നിലവിലെ റണ്ണറപ്പുകളായ ഇംഗ്ലണ്ടിന് ഡെന്‍മാര്‍ക്ക്, സ്ലോവേനിയ, സെര്‍ബിയ എന്നിവരാണ് എതിരാളികള്‍. ആറ് ഗ്രൂപ്പിലെയും ചാമ്പ്യന്‍മാരും മികച്ച നാല് രണ്ടാം സ്ഥാനക്കാരുമാകും പ്രീ ക്വാര്‍ട്ടറിലെത്തുക. ലോകകപ്പിനെക്കാള്‍ ആവേശകരമായ പോരാട്ടങ്ങളാകും ഇത്തവണ യൂറോ കപ്പിലുണ്ടാവുക എന്നത് ഉറപ്പാണ്.
യൂറോ കപ്പ് ഗ്രൂപ്പുകള്‍
ഗ്രൂപ്പ് എ: ജര്‍മനി (ആതിഥേയര്‍),സ്‌കോട്ട്‌ലന്‍ഡ്,ഹംഗറി,സ്വിറ്റ്‌സര്‍ലന്‍ഡ്
ഗ്രൂപ്പ് ബി: സ്‌പെയിന്‍,ക്രൊയേഷ്യ,ഇറ്റലി,അല്‍ബേനിയ
ഗ്രൂപ്പ് സി: സ്ലോവേനിയ,ഡെന്‍മാര്‍ക്ക്,സെര്‍ബിയ,ഇംഗ്ലണ്ട്
ഗ്രൂപ്പ് ഡി: നെതര്‍ലന്‍ഡ്സ്,ഓസ്ട്രിയ,ഫ്രാന്‍സ്, പ്ലേ ഓഫ് ജേതാവ് എ (പോളണ്ട്/വെയില്‍സ്/ഫിന്‍ലന്‍ഡ്/എസ്റ്റോണിയ).
ഗ്രൂപ്പ് ഇ: ബെല്‍ജിയം,സ്ലൊവാക്യ,റൊമാനിയ,പ്ലേ ഓഫ് ജേതാവ് ബി (ഇസ്രയേല്‍/ബോസ്‌നിയ/യുക്രെയ്ന്‍/ഐസ്ലാന്‍ഡ്).
ഗ്രൂപ്പ് എഫ്:പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്,ടര്‍ക്കി,പ്ലേ ഓഫ് ജേതാവ് സി (ജോര്‍ജിയ/ഗ്രീസ്/കസാഖ്സ്ഥാന്‍/ലക്‌സംബര്‍ഗ്).