neymar 
Euro | Copa

നെയ്മര്‍ ഔട്ട്! ബ്രസീലിന് വന്‍ തിരിച്ചടി: കോപ്പ അമെരിക്കയിലും ബ്രസീലിന്‍റെ വരുന്ന മത്സരങ്ങളിലും നെയ്മര്‍ കളിക്കില്ല

നെയ്മര്‍ ഇനിയും പരുക്കില്‍ നിന്ന് മുക്തനായിട്ടില്ലെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു

റിയോ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ഈ വര്‍ഷം നടക്കുന്ന കോപ്പ അമെരിക്കയില്‍ കളിക്കില്ല. താരത്തിന്‍റെ പരുക്ക് ഭേദമാകാത്തതാണ് കാരണം. ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെ അമേരിക്കയിലാണ് കോപ്പ അമേരിക്ക നടക്കുക. നെയ്മര്‍ ഇനിയും പരുക്കില്‍ നിന്ന് മുക്തനായിട്ടില്ലെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.

ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്ന് റെക്കോഡ് പ്രതിഫലത്തിന് നെയ്മര്‍ സൗദി ക്ലബ് അല്‍ ഹിലാലിലെത്തിയെങ്കിലും വെറും അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ക്ക് ബൂട്ട് കെട്ടാനായത്. ബ്രസീലിന്‍റെ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ കാല്‍മുട്ടിന് പരുക്കേറ്റത് പിന്നീട് വഷളാവുകയായിരുന്നു. ഗുരുതര പരുക്കേറ്റ നെയ്മര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. എന്നാല്‍, അതിനു ശേഷവും വേദന കുറഞ്ഞില്ല.

നെയ്മര്‍ക്ക് കൂടുതല്‍ പരിശോധനകളും വേണ്ടി വന്നാല്‍ ശസ്ത്രക്രിയയും വീണ്ടും വേണ്ടിവന്നേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൂപ്പര്‍ താരത്തിന് ഉടനെയൊന്നും കളിക്കളത്തിലേക്ക് തിരികെ എത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈയിടെ പുറത്തുവന്ന ദൃശ്യങ്ങള്‍. അല്‍ ഹിലാലിനൊപ്പം ഈ സീസണിലെ ശേഷിച്ച മത്സരങ്ങള്‍ നഷ്ടമാവുന്ന നെയ്മറിന് ബ്രസീലിനൊപ്പം കോപ്പ അമേരിക്കയിലും കളിക്കാന്‍ കഴിയില്ല. അടുത്തിടെ നെയ്മര്‍, അമേരിക്കന്‍ ക്ലബായ ഇന്‍റര്‍ മയാമിയിലേക്ക് ചേക്കേറുമെന്നുള്ള വാര്‍ത്തയുണ്ടായിരുന്നു. നെയ്മര്‍ മയാമിയിലെത്തി ഡേവിഡ് ബെക്കാമിനെ കണ്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്. അങ്ങനെ വന്നാല്‍ മെസി - സുവാരസ് - നെയ്മര്‍ ത്രയത്തെ ഒരിക്കല്‍കൂടി കാണാം.

ബാഴ്സലോണയില്‍ 2014 മുതല്‍ മൂന്ന് സീസണുകളിലായിരുന്നു എം എസ് എന്‍ ത്രയം കളിച്ചിരുന്നത്. ക്ലബിനായി 108 കളിയില്‍ ഒരുമിച്ചിറങ്ങിയ മൂന്ന് പേരും ചേര്‍ന്ന് 363 ഗോളുകള്‍ നേടി. കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുനന്ന ബ്രസീല്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്താവുകയായിരുന്നു. നെയ്മര്‍ പരുക്ക് വകവയ്ക്കാതെ കളിച്ച മത്സരമായിരുന്നു അത്.

കുന്നംകുളം കസ്റ്റഡി മർദനം; പൊതുതാത്പര‍്യ ഹർജി സമർപ്പിച്ച് സുജിത്ത്

ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടു; ക്ഷേത്ര സമീപത്ത് വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

യുവരാജ് സിങ്ങിനെയും റോബിൻ ഉത്തപ്പയെയും ഇഡി ചോദ‍്യം ചെയ്യും

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി