ന്യൂസിലൻഡ് ഫുട്ബോൾ താരം ടിം പെയ്ൻ.

 
FIFA World Cup

ഫോളോവേഴ്സ് കുറവുള്ള ഫുട്ബോൾ താരത്തെ കണ്ടെത്താൻ തെരച്ചിൽ; ആളിപ്പോൾ വൈറൽ!

ഫിഫ ലോകകപ്പിനിടെ ഏറ്റവും കുറവ് ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള താരത്തെ തേടിയ അർജന്‍റീന ഇൻഫ്ലുവൻസർ എൽ സ്‌കാർസോയുടെ ക്യാമ്പെയ്ൻ ടിം പെയ്‌നിനെ ലോകപ്രശസ്തനാക്കി

ഫിഫ ലോകകപ്പ് പുരോഗമിക്കുമ്പോൾ അപ്രതീക്ഷിതമായി സോഷ്യൽ മീഡിയയിൽ ഒരു 'താരോദയം'. അത് ലോകോത്തര സ്ട്രൈക്കറോ വമ്പൻ ക്ലബ്ബിലെ കളിക്കാരനോ ഒന്നുമല്ല, ന്യൂസിലാൻഡ് പ്രതിരോധനിരക്കാരനായ ടിം പെയ്ൻ ആണ്! 5,000 ഫോളോവേഴ്‌സ് പോലും ഇല്ലാതിരുന്ന പെയ്‌നിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഒറ്റദിവസം കൊണ്ട് കുതിച്ചുയർന്നത് 15 ലക്ഷത്തിലേക്ക്. ഒരു അർജന്‍റീനക്കാരൻ ഇൻഫ്ലുവൻസറുടെ കൈയിലിരിപ്പാണ് ഈ പാവം ന്യൂസിലാൻഡുകാരനെ ലോകപ്രശസ്തനാക്കിയത്!

അർജന്‍റീനയിലെ സോഷ്യൽ മീഡിയ താരം 'എൽ സ്‌കാർസോ' (El Scarso) ആണ് ഈ രസകരമായ സംഭവത്തിനു പിന്നിൽ. ലോകകപ്പിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും കുറവ് ആരാധകരുള്ള ആളെ കണ്ടെത്താൻ നടത്തിയ തെരച്ചിലിലാണ് ടിം പെയ്‌നിനെ ഇദ്ദേഹം കണ്ടെത്തിയത്. "ഇങ്ങനെയൊരാളെ നമുക്കെല്ലാവർക്കും ചേർന്ന് പിന്തുണച്ചാലോ?" എന്ന എൽ സ്‌കാർസോയുടെ ആഹ്വാനം അദ്ദേഹത്തിന്‍റെ ഫോളോവേഴ്സ് ഏറ്റെടുത്തു.

സംഗതി വൈറലായതോടെ പെയ്‌നിന്‍റെ ഇൻസ്റ്റാഗ്രാം പേജ് അക്ഷരാർഥത്തിൽ വൈറലായി. ന്യൂസിലാൻഡ് ടീമിനെക്കാളും, പെയ്‌നിന്‍റെ ക്ലബ്ബായ വെല്ലിങ്ടണിനെക്കാളും, അവസാനം ഈ ബുദ്ധി ഉപദേശിച്ച എൽ സ്‌കാർസോയെക്കാളും കൂടുതൽ ഫോളോവേഴ്‌സ് ഇപ്പോൾ പെയ്‌നിനുണ്ട്!

കമന്‍റ് ബോക്സിലെ തമാശകളാണ് ഇതിലെ മറ്റൊരു ഹൈലൈറ്റ്. "മെക്സിക്കോയിൽ ജനിച്ച കാലം മുതൽ നീയാണ് എന്‍റെ ആരാധനാപാത്രം," എന്നും, "നോ പെയ്ൻ, നോ ഗെയിൻ" എന്നുമൊക്കെയാണ് പുതിയ ആരാധകരുടെ കമന്‍റുകൾ. പെട്ടെന്നുള്ള ഈ പ്രശസ്തിയിൽ അമ്പരന്ന പെയ്‌ൻ ഒടുവിൽ എൽ സ്‌കാർസോയ്ക്ക് ഒരു മെസ്സേജും അയച്ചു: "എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, എന്നാലും ഈ സ്നേഹത്തിന് വലിയ നന്ദി സഹോദരാ!"

എന്തായാലും പെയ്‌നിനെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പ് മൈതാനത്തെ കളിയെക്കാൾ വലുതായിരിക്കും സോഷ്യൽ മീഡിയയിലെ ഈ അപ്രതീക്ഷിത 'കളി'.

മുൻ സർക്കാരിനെ ചോദ്യം ചെയ്തവരാണ്, അതിൽ നിന്ന് ഒരടി പിന്നോട്ടില്ല; പിഎം ശ്രീയിൽ യുഡിഎഫ് സർക്കാരിനെതിരേ കെഎസ്‌യു

മൊഴിയില്‍ പൊരുത്തക്കേട്; വീണയെ ഇഡി വീണ്ടും ചോദ്യംചെയ്യും

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്; എഡിജിപി ഓഫിസിൽ പരിശോധന നടത്തി എസ്ഐടി

സൈബർ തട്ടിപ്പിൽ കുടുങ്ങി മുൻ പ്രധാനമന്ത്രിയുടെ മകൻ; നഷ്ടമായത് കോടികൾ

'പുതിയ അണക്കെട്ട് അനുവദിക്കില്ല, കേരള സർക്കാരിന്‍റെ ശ്രമങ്ങൾ തടയും'; മുല്ലപ്പെരിയാർ വിഷയത്തിൽ വിജയ്