ലോകകപ്പ് ഫുട്ബോൾ കാണാൻ കുട്ടികൾക്ക് അവധി; പ്രഖ്യാപനവുമായി കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂൾ!

 

fime image

FIFA World Cup

ലോകകപ്പ് ഫുട്ബോൾ കാണാൻ കുട്ടികൾക്ക് അവധി; പ്രഖ്യാപനവുമായി കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂൾ!

അർധരാത്രി മത്സരം കണ്ട് രാവിലെ കുട്ടികൾക്ക് ക്ഷീണവും ഉറക്കകുറവുമുണ്ടാവുമെന്നത് പരിഗണിച്ചാണ് സ്കൂൾ മാനേജ്മെന്‍റിന്‍റെ തീരുമാനം

Namitha Mohanan

കൊച്ചി: ലോകകപ്പ് ആവേശത്തിൽ കുട്ടികൾക്ക് ഫൈനൽ കാണാൻ അവധി നൽകി സ്കൂൾ. കൊച്ചി മരടിലുള്ള ഗ്രിഗേറിയൻ പബ്ലിക് സ്കൂളാണ് ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചത്.

അർധരാത്രി മത്സരം കണ്ട് രാവിലെ കുട്ടികൾക്ക് ക്ഷീണവും ഉറക്കകുറവുമുണ്ടാവുമെന്നത് പരിഗണിച്ചാണ് സ്കൂൾ മാനേജ്മെന്‍റിന്‍റെ തീരുമാനം.

സ്കൂളിലെ കുട്ടികൾക്ക് ഫുട്ബോളിലോട് താത്പര്യമുള്ളവരാണ്. മാത്രമല്ല. സ്കൂളിൽ‌ പലപ്പോഴും ഇന്‍റർ സ്കൂൾ മത്സരങ്ങളും നടക്കാറുണ്ട്. ലോകകപ്പിന്‍റെ ഭാഗമായി ജൂലായ് പത്തിന് സ്കൂളിൽ പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.

സ്കൂളിൽ പഠനത്തിന് മാത്രം പ്രാധാന്യം നൽകാതെ കുട്ടികളുടെ താത്പര്യങ്ങളും പരിഗണിക്കാറുണ്ടെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കുന്നു.

സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി

പട്ടായയിൽ അടിച്ചുപൊളിക്കാൻ യുഎസ് സൈനികരെത്തി; തായ്‌ലാൻഡിൽ നങ്കൂരമിട്ട് യുഎസ്എസ് എബ്രഹാം ലിങ്കൺ

ഓണം തൂക്കി കുടുംബശ്രീ!!! 44.89 കോടിയുടെ വിറ്റുവരവ്

അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി മെട്രൊ മൂന്നാം ഘട്ടം; നായത്തോടും അരീക്കലും സ്റ്റോപ്പ്