ലയണൽ മെസി

 

File photo

FIFA World Cup

സ്പെയ്ൻ അസാധാരണ ടീം; അവരുടെ കളി തനിക്കറിയാമെന്ന് മെസി

ബാഴ്‌സലോണ ടീമിനെയും കളിക്കാരെയും ഇപ്പോഴും ഞാൻ ഫോളോ ചെയ്യുന്നുണ്ടെന്നും സ്പാനിഷ് താരങ്ങളിൽ പലരെയും മുൻപ് നേരിട്ടിട്ടുണ്ടെന്നും മെസി വ്യക്തമാക്കി

MV Desk

ന്യൂജഴ്‌സി: ലോകകപ്പ് ഫൈനലിലെ എതിരാളിയായ സ്പെയ്നിനെ നന്നായി അറിയാമെന്ന് അർജന്‍റൈൻ ഇതിഹാസം ലയണൽ മെസി. ഫുട്‌ബോളിലെ ഏറ്റവും സമ്പൂര്‍ണമായ ടീമുകളിലൊന്നാണ് സ്‌പെയ്ന്‍ എന്നും അവരുടെ താരങ്ങളിൽ ഭൂരിഭാഗം പേരുടെ കളിയും തനിക്കറിയാമെന്നും മെസി പറഞ്ഞു.

മികച്ച കളിക്കാരും മികച്ച കളിശൈലിയുമുള്ള അസാധാരണ ടീമാണ് സ്പെയ്ൻ. എനിക്ക് നന്നായി അറിയാവുന്ന ഒരു ടീം. വര്‍ഷങ്ങളായി അവര്‍ ഉന്നത നിലവാരത്തിലാണ് കളിക്കുന്നത് -മെസി പറഞ്ഞു.

ബാഴ്‌സലോണ ടീമിനെയും കളിക്കാരെയും ഇപ്പോഴും ഞാൻ ഫോളോ ചെയ്യുന്നുണ്ട്. സ്പാനിഷ് താരങ്ങളിൽ പലരെയും മുൻപ് നേരിട്ടിട്ടുണ്ടെന്നും മെസി വ്യക്തമാക്കി. ലോകകപ്പ് റഫറിമാര്‍ പക്ഷപാതം കാണിക്കുന്നെന്ന ആരോപണത്തെ മെസി തള്ളിക്കളഞ്ഞു.

തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലില്‍ എത്തിയത് അർജന്‍റീന ടീം ലോകത്തെ ഏറ്റവും മികച്ചവയിലൊന്നാണെന്ന് തെളിയിക്കുന്നതാണെന്നും, ടീമിന്‍റെ ജയം യാദൃച്ഛികമല്ലെന്നും മെസി കൂട്ടിച്ചേർത്തു.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും