ഓസ്ട്രേലിയൻ താരം നെസ്റ്ററി ഇറാൻകുണ്ടയുടെ ഗോൾ ആഘോഷം.

 
FIFA World Cup

അഭയാർഥി ക്യാംപിൽ പിറന്ന ലോകകപ്പ് ഹീറോ

ബുറുണ്ടിയിൽ നിന്നുള്ള നെസ്റ്ററി ഇറാൻകുണ്ട അഭയാർഥി ക്യാംപിൽ നിന്ന് ഓസ്ട്രേലിയൻ ലോകകപ്പ് ടീമിലെ താരമായെത്തിയ അതിജീവന യാത്ര

Sports Desk

ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ നെസ്റ്ററി ഇറാൻകുണ്ടയുടെ ഫുട്ബോൾ യാത്രയെ സ്വപ്നതുല്യം എന്നു മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. തുർക്കിക്കെതിരേ ഓസ്ട്രേലിയയുടെ ആദ്യ ഗോൾ കുറിച്ചതോടെ ഇരുപതുകാരനായ വിങ്ങർ ഇറാൻകുണ്ട ഗ്ലോബൽ സൂപ്പർ സ്റ്റാറായി മാറിക്കഴിഞ്ഞു.

ഒറ്റ രാത്രികൊണ്ട് സൂപ്പർ ഹീറോയായി തീർന്നയാളല്ല ഇറാൻകുണ്ട. ജന്മനാടിനെ ഉപേക്ഷിക്കേണ്ടിവന്ന താരമാണ് അദ്ദേഹം. ആരും മോഹിക്കുന്ന ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിച്ചിന്‍റെ കുപ്പായം കൈവിടേണ്ടിവന്നത് ഇറാൻകുണ്ടയുടെ മറ്റൊരു വിധി. അത്തരത്തിലെ കഠിന‌മായ ജീവിതാനുഭവങ്ങളെ പിന്നിട്ടാണ് ഇറാൻകുണ്ട ലോകകപ്പ് കളിക്കാനെത്തിയത്. തുർക്കിയുടെ ഗോൾവല ഇറാൻകുണ്ട കുലുക്കുമ്പോൾ അതു അതിജീവനത്തിന്‍റെ പുത്തൻ പ്രഖ്യാപനമായിത്തീർന്നു.

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ബുറുൻഡിയാണ് ഇറാൻകുണ്ടയുടെ ശരിക്കുള്ള രാജ്യം. 2006ൽ ഇറാൻകുണ്ട ജനിക്കുമ്പോൾ ബുറുൻഡി രൂക്ഷമായ ആഭ്യന്തര കലാപത്തെ അഭിമുഖീകരിക്കുകയായിരുന്നു. നാടുവിട്ടോടിയ ഇറാൻകുണ്ടയുടെ മാതാപിതാക്കൾ എത്തിച്ചേർന്നത് ടാൻസാനിയയിലെ അഭയാർഥി ക്യാംപിൽ. അവിടെ വച്ചാണ് അമ്മ ഇറാൻകുണ്ടയ്ക്ക് ജന്മം നൽകിയത്.

ഇറാൻകുണ്ട കുട്ടിയായിരിക്കുമ്പോൾ തന്നെ കുടുംബം ഓസ്ട്രേലിയയിലേക്ക് ചേക്കേറി. ഓസ്ട്രേലിയൻ മണ്ണിൽവച്ചാണ് ഇറാൻകുണ്ട ഫുട്ബോളിനെ പ്രണയിച്ച് തുടങ്ങിയത്. ഓസ്ട്രേലിയൻ ലീഗിലെ അഡ്‌ലെയ്ഡ് യുണൈറ്റഡിന്‍റെ താരമായതോടെ ഇറാൻകുണ്ടയിലെ ഫുട്ബോളർ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

2024ൽ ജർമൻ വമ്പൻ ബയേൺ മ്യൂണിച്ച് ഇറാൻകുണ്ടയെ റാഞ്ചിക്കൊണ്ടുപോയി. എന്നാൽ ബയേണിനൊപ്പം ഇറാൻകുണ്ടയ്ക്ക് നല്ല കാലമായിരുന്നില്ല. രണ്ടാം ടീമിലാണ് ഇറാൻകുണ്ടയ്ക്ക് ബയേൺ അവസരം നൽകിയത്. സീനിയർ ടീമിലേക്ക് ഒരിക്കൽപോലും ആ പ്രതിഭയ്ക്ക് വിളിവന്നില്ല. ഓസ്ട്രേലിയൻ ലോകകപ്പ് ടീമിൽ ഇടംനേടണമെങ്കിൽ നല്ല അവസരങ്ങൾ നൽകുന്ന ക്ലബ്ബിനായി കളിക്കണമെന്ന് ഇറാൻകുണ്ട തിരിച്ചറിഞ്ഞ കാലം. ബയേൺ വിട്ട് ഇംഗ്ലിഷ് ക്ലബ്ബ് വാറ്റ്ഫോർഡിലേക്ക് കൂടുമാറാൻ ഇറാൻകുണ്ട ഒട്ടും അമാന്തിച്ചില്ല.

പ്രതിഭ തെളിയിക്കാൻ വാറ്റ്ഫോർഡിൽ ഇറാൻകുണ്ടയ്ക്ക് ആവശ്യത്തിന് അവസരം ലഭിച്ചു. 2025 മാത്രം വാറ്റ്ഫോർഡിനായി നാൽപ്പതു മത്സരങ്ങളിൽ ഇറാൻകുണ്ട കളത്തിലിറങ്ങി. നാലു ഗോൾ നേടാനും സാധിച്ചു. വേഗവും ഷൂട്ടിങ് പവറുമാണ് ഇറാൻകുണ്ടയുടെ സവിശേഷതകൾ. ഓസ്ട്രേലിയൻ ടീമിലെ ഏറ്റവും പ്രതിഭയുള്ള യുവതാരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇറാൻകുണ്ടയിൽ നിന്ന് ഇനിയും അദ്ഭുതങ്ങൾ പ്രതീക്ഷിക്കാം.

2024ൽ ജർമൻ വമ്പൻ ബയേൺ മ്യൂണിച്ച് ഇറാൻകുണ്ടയെ റാഞ്ചിക്കൊണ്ടുപോയി. എന്നാൽ ബയേണിനൊപ്പം ഇറാൻകുണ്ടയ്ക്ക് നല്ല കാലമായിരുന്നില്ല. രണ്ടാം ടീമിലാണ് ഇറാൻകുണ്ടയ്ക്ക് ബയേൺ അവസരം നൽകിയത്. സീനിയർ ടീമിലേക്ക് ഒരിക്കൽപോലും ആ പ്രതിഭയ്ക്ക് വിളിവന്നില്ല.

ഓസ്ട്രേലിയൻ ലോകകപ്പ് ടീമിൽ ഇടംനേടണമെങ്കിൽ നല്ല അവസരങ്ങൾ നൽകുന്ന ക്ലബ്ബിനായി കളിക്കണമെന്ന് ഇറാൻകുണ്ട തിരിച്ചറിഞ്ഞ കാലം. ബയേൺ വിട്ട് ഇംഗ്ലിഷ് ക്ലബ്ബ് വാറ്റ്ഫോർഡിലേക്ക് കൂടുമാറാൻ ഇറാൻകുണ്ട ഒട്ടും അമാന്തിച്ചില്ല. പ്രതിഭ തെളിയിക്കാൻ വാറ്റ്ഫോർഡിൽ ഇറാൻകുണ്ടയ്ക്ക് ആവശ്യത്തിന് അവസരം ലഭിച്ചു.

2025 മാത്രം വാറ്റ്ഫോർഡിനായി നാൽപ്പതു മത്സരങ്ങളിൽ ഇറാൻകുണ്ട കളത്തിലിറങ്ങി. നാലു ഗോൾ നേടാനും സാധിച്ചു. വേഗവും ഷൂട്ടിങ് പവറുമാണ് ഇറാൻകുണ്ടയുടെ സവിശേഷതകൾ. ഓസ്ട്രേലിയൻ ടീമിലെ ഏറ്റവും പ്രതിഭയുള്ള യുവതാരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇറാൻകുണ്ടയിൽ നിന്ന് ഇനിയും അദ്ഭുതങ്ങൾ പ്രതീക്ഷിക്കാം.

"പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ ആ പൈസ വീട്ടിലെത്തില്ല, സർക്കാരിൽ തന്നെയെത്തും"; മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

"പുരുഷന്മാർ ബൂർഷ്വാസികൾ, സ്ത്രീകളാണ് കുടുംബത്തിലെ വർക്കിങ് ക്ലാസ്"; സൗജന്യയാത്രയെക്കുറിച്ച് ഗതാഗത മന്ത്രി

''ഇവനു പ്രാന്താടാ...'' നെതന്യാഹുവിനെ കൈവിട്ട് ഇറാനുമായി കരാർ ഒപ്പിടാൻ ട്രംപ്

ടുണീഷ്യൻ ഗോൾ പോസ്റ്റിൽ സ്വിഡീഷ് മൺസൂൺ

ഇനി സ്ത്രീകൾക്ക് 'പറക്കാം', ഫ്രീയായി