നൂണോ മെൻഡസ്, ലമിൻ യമാൽ

 
FIFA World Cup

"ശക്തനായ എതിരാളി, അയാൾക്കെതിരേ കളിക്കാൻ എനിക്കിഷ്ടമാണ്"; പോർച്ചുഗൽ താരത്തെക്കുറിച്ച് യമാൽ

സ്പെയിനിന്‍റെ തുറുപ്പു ചീട്ടായ ലമിൻ യമാൽ തനിക്കേറെ പ്രിയപ്പെട്ട പോർച്ചുഗൽ താരത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

നീതു ചന്ദ്രൻ

ടെക്സസ്: ഫിഫ ലോകകപ്പ് മത്സരത്തിൽ സ്പെയിനും പോർച്ചുഗലും തമ്മിൽ പോരടിക്കുന്നതു കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. സ്പെയിനിന്‍റെ തുറുപ്പു ചീട്ടായ ലമിൻ യമാൽ തനിക്കേറെ പ്രിയപ്പെട്ട പോർച്ചുഗൽ താരത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതു വരെ അഭിമുഖീകരിച്ചതിൽ ഏറ്റവും കടുകട്ടി എതിരാളി നൂണോ മെൻഡസ് ആണെന്നാണ് യമാൽ പറയുന്നത്.

അയാൾ വളരെ നല്ല കളിക്കാരനാണ്. അയാൾക്കെതിരേ കളിക്കാൻ എനിക്ക് ഇഷ്ടമാണ്. കാരണം ഈ മാച്ചിൽ ഒരു ടീമേ മുന്നോട്ടു പോകൂ എന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും അറിയാം എന്നാണ് 18കാരനായ യമാൽ പറയുന്നു.

റൗണ്ട് ഒഫ് 32ൽ ഓസ്ട്രിയയ്ക്കെതിരേ 3 ഗോളുകൾ നേടിയാണ് സ്പെയിൻ വിജയിച്ചത്. തനിക്കും യമാലിനെതിരേ കളിക്കാൻ ഇഷ്ടമാണെന്നാണ് നൂണോ മെൻഡസ് പറയുന്നത്. അദ്ദേഹം കളി ഗതി മാറ്റാൻ കഴിവുള്ള യാളാണ്. വളരെ കട്ടിയേറിയ പോരാട്ടമായിരിക്കും വരാനിരിക്കുന്നത്. യമാലിൽ നിന്ന് ബോൾ ദൂരേക്ക് കൊണ്ടു പോകാന് സാധിച്ചാൽ അതു പോർച്ചുഗലിന് നല്ല തുടക്കമാകുമെന്നും മെൻഡസ് പറയുന്നു.

ഹൃദ്രോഗിയെന്ന് പറഞ്ഞിട്ടും ക്രൂരമായി മർദിച്ചു; 13 കാരിയുടെ വ്യാജ പീഡന പരാതിയിൽ പൊലീസ് അറസ്റ്റുചെയ്ത യുവാവ് നിയമനടപടിക്ക്

12 കാരിയെ പീഡിപ്പിച്ചു കൊന്നു; മൃതദേഹം കാണിച്ചുകൊടുത്തയാളെ നാട്ടുകാർ തല്ലിക്കൊന്നു!

"23 വർഷമായി നിങ്ങളെന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്"; ഒട്ടും മോശമല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

"മുരുകൻ ജനിച്ചത് ഉത്തരേന്ത്യയിൽ"; തമിഴ്നാട്ടിൽ‌ കത്തിപ്പടർന്ന് വിവാദം!

അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: നിർണായക ട്രസ്റ്റ് യോഗം ചേരുന്നു