കെയ്ൻ യമാലിനൊപ്പം

 
FIFA World Cup

ആർത്തു വിളിച്ച് യമാലിന്‍റെ കുഞ്ഞനുജൻ; ഇരുവരും തമ്മിൽ 15 വയസിന്‍റെ വ്യത്യാസം|Video

റൗണ്ട് ഒഫ് 32ൽ സ്പെയിൻ ഓസ്ട്രിയയെ തോൽപ്പിച്ചപ്പോഴും ആവേശം വിതറിക്കൊണ്ട് കെയ്ൻ ഗ്യാലറിയിലുണ്ടായിരുന്നു.

നീതു ചന്ദ്രൻ

മൈതാനത്ത് സ്പെയിൻ കളിക്കുമ്പോഴെല്ലാം ആരാധകരുടെ ശ്രദ്ധ ലമിൻ യമാലിലായിരിക്കും. പക്ഷേ ഇത്തവണ ബെൽജിയവുമായി ഏറ്റു മുട്ടിയപ്പോൾ യമാലിനേക്കാൾ ശ്രദ്ധ കിട്ടിയത് സ്പാനിഷ് ടീമിനു വേണ്ടി ആർത്തു വിളിച്ചിരുന്ന യമാലിന്‍റെ കുഞ്ഞനുജൻ കെയ്‌നിനാണ്. ഫിഫ വേൾഡ് കപ്പ് ക്വാർട്ടറിൽ ബെൽജിയത്തെ തകർന്ന് സ്പെയിൻ സെമി ഉറപ്പിച്ചപ്പോഴാണ് ഗ്യാലറിയി‌ലിരുന്ന് മൂന്നര വയസുള്ള കെയ്ൻ ടീമിനു വേണ്ടി ആർത്തു വിളിച്ചത്. ടെലിവിഷൻ ക്യാമറകളെല്ലാം കെയ്നിന്‍റെ ആവേശം പകർത്തുകയായിരുന്നു. കെയ്ൻ ആർത്തു വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റൗണ്ട് ഒഫ് 32ൽ സ്പെയിൻ ഓസ്ട്രിയയെ തോൽപ്പിച്ചപ്പോഴും ആവേശം വിതറിക്കൊണ്ട് കെയ്ൻ ഗ്യാലറിയിലുണ്ടായിരുന്നു.

2022ലാണ് കെയ്ൻ പിറന്നത്. യമാലിന്‍റെ അമ്മ ഷെയ്ല എബാനയുടെ രണ്ടാം വിവാഹത്തിൽ പിറന്ന കുഞ്ഞാണ് കെയ്ൻ. 18കാരനായ യമാലും കെയ്നും തമ്മിൽ 15 വയസിന്‍റെ വ്യത്യാസമുണ്ട്. കെയ്ൻ തനിക്ക് മകനെപ്പോലെയാണെന്നാണ് യമാൽ പറയുന്നത്.

കിടപ്പു മുറിയും അടുക്കളയും ഒരേ സ്ഥലത്തുള്ള ഒരു വീട്ടിൽ നിന്നാണ് ഞാൻ വരുന്നതെന്ന് ഒരിക്കൽ യമാൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴെന്‍റെ അമ്മ സന്തോഷവതിയാണ്. ഒരിക്കൽ ഞാൻ ആഗ്രഹിച്ചിരുന്ന ഒരു കുട്ടിക്കാലമാണ് എന്‍റെ അനുജന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതാണ് എന്നെ സന്തുഷ്ടനാക്കുന്നതെന്നും യമാൽ പറയുന്നു. ഫുട്ബോൾ ഫാൻസിന് കെയ്ൻ സുപരിചിതനാണ്. യൂറോപ് യാത്രകളിലെല്ലാം യമാൽ അനുജനെയും കൂട്ടാറുണ്ട്. പാരിസിലെ ബാലൺ ഡി ഓർ പുരസ്കാരം ഏറ്റു വാങ്ങാനും യമാൻ അനുജനൊപ്പമാണ് എത്തിയത്.

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു

'അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യം'; ഏകീകൃത സിവിൽ കോഡിനെതിരേ അസദുദ്ദീൻ ഒവൈസി

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി