റൊണാൾഡോയെ തൊട്ടാൽ കളി മാറും; നടന്നത് യുദ്ധം, 16 മഞ്ഞക്കാർഡും 4 റെഡ് കാർഡും, വൈറലായി വിഡിയോ|Video

 
FIFA World Cup

റൊണാൾഡോയെ തൊട്ടാൽ കളി മാറും; നടന്നത് യുദ്ധം, 16 മഞ്ഞക്കാർഡും 4 റെഡ് കാർഡും, വൈറലായി വിഡിയോ|Video

കടുത്ത വേദന സഹിക്കാനാകാതെ കണ്ണീരോടെയാണ് താരം കളം വിട്ടത്.

നീതു ചന്ദ്രൻ

ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗംഭീര തിരിച്ചു വരവിനെ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ് ആരാധകർ. അതിനിടെ റൊണാൾഡോയ്ക്കു പരുക്കു പറ്റിയ പഴയൊരു കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 2006ൽ ജർമനിയിലെ ന്യൂറംബർഗിൽ വച്ചു പോർച്ചുഗലും നെതർലൻഡും തമ്മിൽ നടന്ന കളിയുടെ പ്രധന ഭാഗങ്ങൾ എഡിറ്റ് ചെയ്തു ചേർത്ത വിഡിയോയാണ് വൈറലാകുന്നത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ നെതർലൻഡ് താരം ഖാ‌ലിദിന്‍റെ ഫൗളിൽ റൊണാൾഡോക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

കടുത്ത വേദന സഹിക്കാനാകാതെ കണ്ണീരോടെയാണ് താരം കളം വിട്ടത്. തൊട്ടു പിന്നാലെ നെതർലൻഡ്സിനെതിരേ അസാധാരണാം വിധം ആക്രമണോത്സുകരായാണ് പോർച്ചുഗൽ കളിച്ചത്. അക്ഷരാർഥത്തിൽ മൈതാനം യുദ്ധക്കളമായി മാറുകയായിരുന്നു.

90 മിനിറ്റിനുള്ളിൽ 16 മഞ്ഞക്കാർഡുകളും നാല് റെഡ് കാർഡുകളുമാണ് റഫറിയായിരുന്ന വൈലന്‍റൈൻ ഇവാനോവ് എടുത്തു വീശിയത്. ഫിഫ ലോകകപ്പിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആക്രമണോത്സുകമായ മത്സരമായിരുന്നു അത്. നിരന്തരമായി നിരവധി ഫൗളുകളും കൈയേറ്റങ്ങളുമാണ് കളിക്കിടെയുണ്ടായത്. പിന്നീട് ന്യൂറംബർഗ് യുദ്ധം എന്ന പേരിലാണ് ആ മത്സരം അറിയപ്പെട്ടിരുന്നതു പോലും. മത്സരത്തിൽ ഒരു ഗോളിന് പോർച്ചുഗൽ വിജയിച്ച് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം

ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യയുടെ ഗായത്രി-ട്രീസ സഖ‍്യത്തിന് വെങ്കലം; ചൈനയോട് പൊരുതിതോറ്റു

കന്നിയങ്കത്തിൽ കിരീടം ചൂടി 'അരോമ'; ആവേശത്തിലാറാടിച്ച് നെഹ്റു ട്രോഫി വള്ളംകളി

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത