ടീം ദക്ഷിണാഫ്രിക്ക, മൈക്കൽ വോൺ

 
Sports

''ശക്തമായ ടീമുകളെ ആദ‍്യം പുറത്താക്കുന്നതാണ് കിരീടം നേടാനുള്ള എളുപ്പ വഴി, ദക്ഷിണാഫ്രിക്ക മണ്ടന്മാർ'': മൈക്കൽ വോൺ

സ്റ്റിക് ടു ക്രിക്കറ്റ് എന്ന പോഡ്‌കാസ്റ്റിലൂടെയായിരുന്നു വോണിന്‍റെ പരാമർശം

Aswin AM

ലണ്ടൻ: ഇന്ത‍്യ ജേതാക്കളായ 2026 ടി20 ലോകകപ്പിലെ മണ്ടൻ ടീം ദക്ഷിണാഫ്രിക്കയാണെന്ന് മുൻ ഇംഗ്ലണ്ട് ക‍്യാപ്റ്റൻ മൈക്കൽ വോൺ. ഇന്ത‍്യ വിജയിച്ചത് ദക്ഷിണാഫ്രിക്കയുടെ പിഴവ് മൂലമാണെന്നാണ് വോൺ പറയുന്നത്.

സൂപ്പർ 8 ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിനോട് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നെങ്കിൽ ഇന്ത‍്യ ടൂർണമെന്‍റിൽ നിന്നും പുറത്തായേനെയെന്ന് വോൺ അഭിപ്രായപ്പെട്ടു.

സ്റ്റിക് ടു ക്രിക്കറ്റ് എന്ന പോഡ്‌കാസ്റ്റിലൂടെയായിരുന്നു വോണിന്‍റെ പരാമർശം. ശക്തമായ ടീമുകളെ ആദ‍്യമെ തന്നെ പുറത്താക്കുന്നതാണ് കിരീട ജേതാക്കളാകാനുള്ള എളുപ്പ വഴിയെന്നും എന്നാൽ ദക്ഷിണാഫ്രിക്ക ആ അവസരം പാഴാക്കിയെന്നും വോൺ പറയുന്നു. ലോകകപ്പിൽ പരാജയം അറിയാതെ സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക ന‍്യൂസിലൻഡിനോട് പരാജയപ്പെട്ടാണ് ടൂർണമെന്‍റിൽ നിന്നും പുറത്തായത്.

'പ്രിൻസ് ഓൺ ഫയർ'; ധരംശാലയിൽ അഫ്ഗാൻ എരിഞ്ഞടങ്ങി

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ 24 മണിക്കൂർ സമാധാന കരാർ പ്രസ്താവന തള്ളി ഇറാൻ

39-ാം വയസിൽ പുതു ചരിത്രമെഴുതി ഹിറ്റ്മാൻ; സച്ചിന്‍റെ റെക്കോഡ് തകർത്തു

'നിപയിൽ ഭയപ്പെടേണ്ട സാഹചര‍്യമില്ല'; പ്രതിരോധം പാളിയിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ