കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ

 
Sports

ശുഭ്മൻ ഗില്ലിന് പരുക്ക്; ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ കെ.എൽ. രാഹുൽ ക‍്യാപ്റ്റൻ

പരിശീലനത്തിനിടെ വലതു വിരലിന് പരുക്കേറ്റതാണ് ഗില്ലിന് തിരിച്ചടിയായത്

Aswin AM

കൊളംബോ: ഓഗസ്റ്റ് 15ന് ശ്രീലങ്കയ്ക്കെതിരേ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന ത്രിദിന സന്നാഹ മത്സരത്തിലെ ആദ‍്യ ദിനം ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് നഷ്ടമായി.

പരിശീലനത്തിനിടെ വലതു വിരലിന് പരുക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ഗില്ലിന്‍റെ അഭാവത്തിൽ കെ.എൽ. രാഹുലാണ് ഇന്ത‍്യൻ ടീമിനെ നയിക്കുന്നത്. ബിസിസിഐ ഗില്ലിന്‍റെ പരുക്ക് നിരീക്ഷിച്ചുവരുകയാണ്. താരത്തിന് പരുക്കേറ്റ കാര‍്യം ബിസിസിഐ തങ്ങളുടെ ഔദ‍്യോഗിക എക്സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത‍്യക്കെതിരേ നിർണായക ടോസ് ലഭിച്ച ശ്രീലങ്ക ഇലവൻ ബാറ്റിങ് തെരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ് അടിച്ചെടുത്തിട്ടുണ്ട് ശ്രീലങ്ക. പേസർമാരായ പ്രസിദ്ധ് കൃഷ്ണയ്ക്കും മുഹമ്മദ് സിറാജിനും വിക്കറ്റുകളൊന്നും ലഭിച്ചില്ല.

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ മുഖ്യമന്ത്രി പളനിസ്വാമി പ്രചാരണത്തിനെത്തും

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസുകാർ മർദിച്ചു; ആരോപണവുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്