ഗ്ലെൻ മഗ്രാത്ത്

 
Sports

''ടീമിൽ മതിയായ ആത്മവിശ്വാസമുണ്ട്''; ആഷസ് പരമ്പരയുടെ ഫലം പ്രവചിച്ച് മഗ്രാത്ത്

ഇംഗ്ലണ്ടിന് ഒരു മത്സരമെങ്കിലും വിജയിക്കാനാവുമോയെന്ന് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു

Aswin AM

പെർത്ത്: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഷസ് പരമ്പരയുടെ ഫലം പ്രവചിച്ച് ഇതിഹാസ താരം ഗ്ലെൻ മഗ്രാത്ത്. ഒരു അന്താരാഷ്ട്ര മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് താരം ഫലം പ്രവചിച്ചത്. ഇത്തവണ പരമ്പര 5-0 ന് ഓസ്ട്രേലിയ തൂത്തുവാരുമെന്നാണ് മഗ്രാത്തിന്‍റെ പ്രവചനം.

പാറ്റ് കമ്മിൻസും, മിച്ചൽ സ്റ്റാർക്കും, ജോഷ് ഹേസൽവുഡും അടങ്ങുന്ന ടീമിൽ തനിക്ക് മതിയായ ആത്മവിശ്വാസമുണ്ടെന്നും അവർ മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിന് ഒരു മത്സരമെങ്കിലും വിജയിക്കാനാവുമോയെന്ന് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട് ടോപ് ഓർഡറും മധ‍്യനിരയും ഓസ്ട്രേലിയൻ ബൗളർമാരും തമ്മിലുള്ള പോരാട്ടമായിരിക്കും ആഷസ് പരമ്പരയിൽ കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയിൽ ഒരു സെഞ്ചുറി പോലും നേടാൻ സാധിക്കാത്ത ജോ റൂട്ടിന് ഈ പരമ്പര നിർണയാകമായിരിക്കുമെന്നും ബെൻ ഡക്കറ്റ്, സാക് ക്രോളി, ഹാരി ബ്രൂക്ക് എന്നീ താരങ്ങളെയാണ് ഓസ്ട്രേലിയ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയയിലെ പെർത്തിൽ 2025 നവംബർ 2ന് ആണ് ആഷസ് പരമ്പര ആരംഭിക്കുന്നത്. 2015നു ശേഷം ഇംഗ്ലണ്ടിന് ഇതുവരെ ആഷസ് പരമ്പര വിജയിക്കാനായിട്ടില്ല.

പിഎം ശ്രീയിൽ ഇടഞ്ഞ് സിപിഐ; മന്ത്രിസഭാ യോഗത്തിൽ നിന്നടക്കം വിട്ടു നിൽക്കാൻ ആലോചന

''കാലം കാത്തിരിക്കയാണ് കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി'': സാറ ജോസഫ്

ഇനി റോഡ് ഷോ ഇല്ല; പ്രചരണത്തിന് ഹെലികോപ്റ്റർ വാങ്ങാൻ വിജയ്

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്