Hardik Pandya 
Sports

ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുന്നു

മുംബൈയിൽ ടീമിനൊപ്പം ചേരും

മുംബൈ: ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പരുക്ക് മാറി തിരിച്ചെത്തുന്നു. താരം മുംബൈയിൽ ഇന്ത്യൻ സ്ക്വാഡിനൊപ്പം ചേരും. ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ ഹാർദിക് കളിക്കില്ലെങ്കിലും ടീമിനൊപ്പം പരിശീലനം നടത്തും.

കഴിഞ്ഞ ശനിയാഴ്ച ഹാർദിക് പരിശീലനം പുനരാരംഭിച്ചിരുന്നു. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതർലൻഡ് എന്നീ ടീമുകൾക്ക് എതിരായ മത്സരങ്ങളിൽ ഹാർദിക് കളിക്കാനിടയില്ല. സെമിഫൈനൽ മുതലായിരിക്കും വീണ്ടും ടീമിൽ ഉൾപ്പെടുത്തുക. ഇന്ത്യ സെമി സാധ്യത ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിൽ, ഹാർദിക്കിന്‍റെ കാര്യത്തിൽ റിസ്ക് എടുക്കേണ്ടെന്നാണ് മാനെജ്മെന്‍റിന്‍റെ തീരുമാനം.

ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടയിൽ ഹാർദിക് പാണ്ഡ്യക്ക് പരുക്കേറ്റത്.

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

യുവരാജ് സിങ്ങിനെയും റോബിൻ ഉത്തപ്പയെയും ഇഡി ചോദ‍്യം ചെയ്യും

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം