'ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ...'; 12 കോടിയുടെ പോർഷെയിൽ ഹംപ് ചാടാൻ കഷ്ടപ്പെട്ട് ഹാർദിക് പാണ്ഡ്യ, വിഡിയോ

 
Sports

'ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ...'; 12 കോടിയുടെ ഫെറാറിയിൽ ഹംപ് ചാടാൻ കഷ്ടപ്പെട്ട് ഹാർദിക് പാണ്ഡ്യ, വിഡിയോ

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഹാർദിക് പാണ്ഡ്യയുടെ നൈറ്റ് ഡ്രൈവിന്‍റെ വിഡിയോ ആണ്

Manju Soman

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ ആഡംബര കാറുകളോടുള്ള ഇഷ്ടം ആരാധകർക്ക് അറിയാവുന്നതാണ്. പുതിയ ഫറാറിയും ഓടിച്ച് ഹാർദിക് പാണ്ഡ്യ മുംബൈ തെരുവുകളിലൂടെ പോകുന്നത് സ്ഥിരം കാഴ്ചയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഹാർദിക് പാണ്ഡ്യയുടെ നൈറ്റ് ഡ്രൈവിന്‍റെ വിഡിയോ ആണ്.

12 കോടി വില വരുന്ന ഫറാറിയുമായാണ് താരം തെരുവിൽ ഇറങ്ങിയത്. എന്നാൽ വഴിയിലെ ഒരു ഹംപ് താരത്തിന്‍റെ യാത്രയ്ക്ക് തടസമാവുകയായിരുന്നു. ഹൈ എൻഡ് സ്പീഡ് കാറുകൾക്ക് ഗ്രൗണ്ട് ക്ലിയറൻസ് കുറവായതിനാൽ ഇന്ത്യയിലെ റോഡുകളിലൂടെ പോകുക എന്നത് കുറച്ച് ബുദ്ധിമുട്ടാണ്. കാറിന്‍റെ അടിഭാഗം ഹംപിൽ ഇടിക്കാൻ സാധ്യതയുണ്ട്.

അതിനാൽ ഹംപ് മറികടക്കാൻ ഹാർദിക് പ്രയോഗിച്ച ട്രിക്കാണ് ശ്രദ്ധനേടുന്നത്. ഹംപിനു മുകളിലൂടെ നേരെ പോകാതെ സൂക്ഷിച്ച് വളച്ചെടുത്താണ് താരം പോയത്. സ്പീഡ് ബ്രേക്കർ വിജയകരമായി മറികടന്ന ശേഷം റോഡ് സൈഡിൽ നിന്നിരുന്ന പൊലീസുകാരുമായി താരം സംസാരിക്കുന്നതും വിഡിയോയിലുണ്ട്. മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ടീം നേരിടുന്നത്.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

ഏകദിന ടീമിലില്ലാത്ത ഋഷഭ് പന്ത് റെസ്റ്റ് ഓഫ് ഇന്ത‍്യയുടെ ക‍്യാപ്റ്റൻ; ഇറാനി കപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു