Sports

ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറി

ബ്രൂക്കിന് പകരക്കാരനെ ടീമിലെത്തിക്കാൻ ഡൽഹി മാനേജ്മെന്‍റ് ശ്രമങ്ങൾ തുടങ്ങി

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പുതിയ പതിപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി ക്യാപിറ്റൽസിന് വമ്പൻ തിരിച്ചടി. ഇംഗ്ലീഷ് മധ്യനിര ബാറ്റർ ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാണ് താരത്തിന്‍റെ പിന്മാറ്റം. ബ്രൂക്കിന് പകരക്കാരനെ ടീമിലെത്തിക്കാൻ ഡൽഹി മാനേജ്മെന്‍റ് ശ്രമങ്ങൾ തുടങ്ങി.

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി താരം ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ചിരുന്നില്ല. ജേസൺ റോയ്, മാർക് വുഡ് എന്നിവർക്ക് പിന്നാലെ ഐപിഎല്ലിൽ നിന്ന് പിന്മാറുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമാണ് ബ്രൂക്ക്.

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ സ്പെഷ്യൽ ഓഫർ

ഓണത്തിരക്ക്: മലയാളികൾക്കു വേണ്ടി കർണാടകയുടെ പ്രത്യേക ബസുകൾ

ധർമസ്ഥല ആരോപണം: എൻജിഒകൾക്കെതിരേ ഇഡി അന്വേഷണം

കെ-ഫോൺ മാതൃക പിന്തുടരാൻ തമിഴ് നാട്