ലോകകപ്പിൽ മുത്തമിടാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇറങ്ങുന്നു |south africa vs india 
Sports

കുട്ടി ക്രിക്കറ്റിൽ ഗ്രാൻഡ് ഫിനാലെ: ലോകകപ്പിൽ മുത്തമിടാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇറങ്ങുന്നു

2007ൽ മഹേന്ദ്ര സിങ് ധോണിക്ക് കീഴിൽ നേടിയ ടി20 ലോകകപ്പിനു ശേഷം ഇതുവരെ ഇന്ത്യക്ക് ലോകകപ്പിൽ മുത്തമിടാനായിട്ടില്ല

ബാര്‍ബഡോസ്: ടി20 ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ രാത്രി എട്ട് മണി മുതലാണ് മത്സരം. 2007ൽ മഹേന്ദ്ര സിങ് ധോണിക്ക് കീഴിൽ നേടിയ ടി20 ലോകകപ്പിനു ശേഷം ഇതുവരെ ഇന്ത്യക്ക് ലോകകപ്പിൽ മുത്തമിടാനായിട്ടില്ല.

നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ 68 റ​ൺ​സി​ന് തോല്‍പ്പിച്ചാണ് രോഹിത്തും സംഘവും ഫൈനലിൽ പ്രേവേശിച്ചത്. കപ്പിൽ കുറഞ്ഞതൊന്നും ഇന്ത്യയ്ക്ക് മതിയാവില്ല. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ലെ​ത്തി​യി​ട്ടും ഓസ്‌ട്രേലിയ​യോ​ട് തോ​ൽ​ക്കാ​നാ​യി​രു​ന്നു ഇന്ത്യയുടെ വിധി. എന്നാൽ ടി20 ലോകകപ്പിനുള്ള സകല അടവുമായിട്ട് ആയിരിക്കും രോഹിത്തും സംഘവും ഗ്രൗണ്ടിലിറങ്ങുക. അതേസമയം ദക്ഷിണാഫ്രിക്കയുടെ കന്നി കിരീട സ്വപ്നമാണ് ഈ ഫൈനൽ. അഫ്ഗാനിസ്ഥാനെ അനായാസം തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ മാസ് എൻട്രി.

ഇന്ത്യയ്ക്കായി നായകൻ രോ​ഹി​ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെങ്കിലും കോ​ലി​യുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഏ​ഴ് ക​ളി​ക​ളി​ൽ​നി​ന്ന് 75 റ​ൺസ് മാത്രമാണ് കോലിക്ക് ഇതുവരെ നേടാനായത്. ഐപിഎ​ല്ലി​ലെ മികച്ച പ്രകടനം ഇന്ത്യക്കയായി കാഴ്ചവയ്ക്കാനാവാത്തതാണ് കോലിയുടെ നിരാശ.

ചെന്നൈ സൂപ്പർ കിങ്സിലെ ഹിറ്റർ ബാറ്റ്സ്മാൻ ശിവം ദുബെയാണ് നിരാശപ്പെടുത്തിയ മറ്റൊരു താരം. ഒരു മത്സരത്തിൽ മാത്രമാണ് ഇതുവരെ ദുബെ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ശി​വം ദു​ബെ​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ. കോലിയുടെ ബാറ്റിംഗ് ഓർഡറുമായി ബന്ധപ്പെട്ടും ചർച്ചകൾ നടക്കുന്നുണ്ട്. യ​ശ്വ​സി ജ​യ്സ്വാ​ളി​നെ ഓപ്പണറാ​ക്കി കോലിയെ വൺ ഡൗൺ ഇറക്കാനും ചിലർ ആവശ്യം ഉന്നയിക്കുന്നുണ്ട്. അങ്ങനെ വന്നാൽ ദുബെ പുറത്തിരിക്കേണ്ടി വരും.

തോൽവി വഴങ്ങാതെ ഫൈനലിലെത്തിയ ഇന്ത്യ ടീമിൽ മാറ്റം വരുത്താൻ തയാറാവില്ല. ഫൈനലിൽ ഇറങ്ങുമ്പോൾ ഭാഗ്യ ടീം സ്ക്വാഡായി നിലവിലെ ടീമിനെ ഇറക്കാനാവും സാധ്യത. മറ്റൊരു സാധ്യത 2007ലെ ടീമിലെ മലയാളി പ്ലേയർ ശ്രീശാന്തിനെ പോലെ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയാലും ആശ്ചര്യപ്പെടാനില്ല. പകരം ദുബെ തന്നെയാവും പുറത്തിരിക്കുക. എന്നാൽ ഫൈനലിൽ ദുബെയും കോലിയും മികച്ച പ്രകടനം കാഴ്ച വയ്ക്കും എന്ന് തന്നെയാണ് ടീമിലെ പ്രതീക്ഷ.

സൂ​ര്യ​കു​മാ​ർ യാ​ദ​വും, പന്തും ബാറ്റിങ്ങിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നത് ഇന്ത്യയ്ക്ക് ആശ്വസിക്കാം. ഹർദിക്കാവട്ടെ പന്തുകൊണ്ടും ബോളുകൊണ്ടും ഇന്ത്യയ്ക്ക് കരുത്ത് നൽകുന്നു. ബൗളിങ്ങിൽ ജ​സ്പ്രീ​ത് ബും​റ​യും അ​ർ​ഷ​ദീ​പ് സി​ങ്ങും മികച്ചു നിൽക്കുന്നുണ്ട്. സ്പിൻ നിരയിൽ ജഡേജയും, കുൽദീപ് യാദവും, അ​ക്സ​ർ പ​ട്ടേ​ലും ചേരുന്നതോടെ ബൗളിംഗ് നിര കടുപ്പമാകും.

അതേസമയം ഇന്ത്യ ഇംഗ്ലണ്ട് സെമി മത്സരത്തിലേതുപോലെ മഴ വില്ലനാവുമോ എന്നതാണ് പ്രധാന ആശങ്ക. ബാര്‍ബഡോസില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇന്ന് മഴമൂലം മത്സരം മുടങ്ങിയാൽ റിസർവ് ദിനമായ നാളെയാവും ഫൈനൽ നടക്കുക.

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും