യശസ്വി ജയ്സ്വാൾ

 
Sports

സെഞ്ചുറി അടിച്ചിട്ടും ജയ്‌സ്വാളിനെ തഴഞ്ഞു; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ പ്രഖ‍്യാപിച്ചു

ശുഭ്മൻ ഗിൽ നയിക്കുന്ന 15 അംഗ ടീമിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും അക്ഷർ പട്ടേലും തിരിച്ചെത്തി

Aswin AM

ന‍്യൂഡൽഹി: ജൂലൈ 14 മുതൽ 19 വരെ ഇംഗ്ലണ്ടിനെതിരേ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ പ്രഖ‍്യാപിച്ചു. ശുഭ്മൻ ഗിൽ നയിക്കുന്ന 15 അംഗ ടീമിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും അക്ഷർ പട്ടേലും തിരിച്ചെത്തി.

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര പരുക്കിനെത്തുടർന്ന് കളിക്കാൻ സാധിക്കാതെയിരുന്ന വിരാട് കോലിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കായികക്ഷമത തെളിയിച്ചാൽ മാത്രമെ പരിഗണിക്കൂവെന്ന് ബിസിസിഐ വ‍്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ മൂന്ന് ഏകദിന മത്സരങ്ങൾ ഇന്ത‍്യ കളിക്കും.

അതേസമയം, അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചുറി നേടിയ ഓപ്പണിങ് ബാറ്റർ യശസ്വി ജയ്‌സ്വാളിനെ ടീമിലെടുത്തില്ല. ഇതോടെ ശുഭ്മൻ ഗില്ലിന് ഓപ്പണിങ് ബാറ്റർ സ്ഥാനം വീണ്ടും തിരിച്ചു കിട്ടും. പരുക്ക് ഭേദമാകാത്തതിനാൽ ഹാർദിക് പാണ്ഡ‍്യയെയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

അദ്ദേഹത്തിന്‍റെ അഭാവത്തിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി കളിക്കും. ശ്രേയസ് അയ്യർ വൈസ് ക‍്യാപ്റ്റനാകുന്ന ടീമിൽ ഇഷാൻ കിഷനെയും രോഹിത് ശർമയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബുംറയ്ക്കൊപ്പം അർഷ്ദീപ് സിങ്ങും ഗുർനുർ ബ്രാറും അടങ്ങുന്ന പേസ് നിര ടീമിന് ശക്തി പകരും. ഐപിഎല്ലിൽ പേസ് കൊണ്ടും സ്ഥിരത കൊണ്ടും അത്ഭുതപ്പെടുത്തിയ പ്രിൻസ് യാദവിനെ ടീമിൽ നിന്നും ഒഴിവാക്കി.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം

ശുഭ്മൻ ഗിൽ (ക‍്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക‍്യാപ്റ്റൻ), കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷാൻ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, ഗുർനുർ ബ്രാർ

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ - ചൈന ചർച്ച

മഴ: 5 ജില്ലകളിൽ ശനിയാഴ്ച സ്കൂൾ അവധി

സൗദി - തുർക്കി - പാക്കിസ്ഥാൻ സൈനിക സഖ്യം: ഇസ്ലാമിക് നാറ്റോ?

ലോട്ടറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ ഭാഗ്യക്കുറി വകുപ്പിന്‍റെ ആപ്പ്

ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ