അജിത് അഗാർക്കർ

 
Sports

മുംബൈയിലെ മഴ: ഇന്ത്യൻ ടീം പ്രഖ്യാപനം വൈകുന്നു

പ്രതികൂല കാലാവസ്ഥ കാരണം വിമാന സർവീസുകൾ തടസപ്പെട്ടതിനാൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയക്ക് എത്തിച്ചേരാൻ സാധിച്ചില്ല.

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം വൈകുന്നു.

സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ വാർത്താസമ്മേളനം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം വിമാന സർവീസുകൾ തടസപ്പെട്ടതിനാൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയക്ക് എത്തിച്ചേരാൻ സാധിച്ചില്ല.

അതേസമയം, വനിതകളുടെ ഏകദിന ലോകകപ്പിനുള്ള ടീമിനെ ചൊവ്വാഴ്ച വൈകിട്ടാണ് പ്രഖ്യാപിക്കുന്നത്. നീതു ഡേവിഡ് അധ്യക്ഷയായ സമിതിയാണ് ടീം തെരഞ്ഞെടുക്കുക.

കെഎസ്ആർടിസി ടിക്കറ്റ് എടുക്കാൻ ഇനി വാട്സാപ്പ്

വിവാഹത്തിന് പെൺകുട്ടികൾക്ക് ഒരു പവൻ സ്വർണം; വിജയ് സർക്കാരിന്‍റെ കന്നിബജറ്റ് അവതരിപ്പിച്ചു

മഴക്കെടുതി: പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മോദിയുടെ പോസ്റ്റ് നീക്കിയതിന് സുക്കർബർഗ് മാപ്പ് പറയണം: പാർലമെന്‍ററി സമിതി

പലിശ നിരക്ക് മാറ്റാതെ ആർബിഐ