ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന കെ.എൽ. രാഹുലും ദേവ്ദത്ത് പടിക്കലും

 
Sports

ഗാലെ ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്; 100 റൺസ് പിന്നിട്ടു, യശസ്വി ജയ്സ്വാൾ പുറത്ത്

ജൂണിൽ അഫ്ഗാനിസ്ഥാനെതിരേ നടന്ന അവസാന ടെസ്റ്റിലെ ടീമിൽ വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്

Sarath Nath MS

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിങ് തെരഞ്ഞെടുത്തു. നിലവിൽ ഉച്ചഭക്ഷണത്തിന് പിരിഞ്ഞവേളയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 101 റൺസ് എടുത്തു. യശസ്വി ജയ്‌സ്വാളിന്‍റെ വിക്കറ്റാണ് നഷ്ടമായത്.

റൺഔട്ടിലാണ് ജയ്സ്വാൾ പുറത്തായത്. ബൗളറുമായി കൂട്ടിയിടിച്ച് ക്രീസിൽ വീഴുകയായിരുന്നു. തുടർന്ന് എഴുന്നേറ്റ് ഓടിയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റിങ് ക്രീസിലെ ബെയ്ൽസ് ഇളക്കിയിരുന്നു. 37 പന്തിൽ 32 പന്തിലാണ് ജയ്സ്വാൾ പുറത്തായത്.

ജൂണിൽ അഫ്ഗാനിസ്ഥാനെതിരേ നടന്ന അവസാന ടെസ്റ്റിലെ ടീമിൽ വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ സായി സുദർശന് പകരം ദേവ്ദത്ത് പടിക്കൽ ടീമിലെത്തി. ശ്രീലങ്കൻ ടീമിൽ ഓഫ് സ്പിൻ ബൗളിങ് ഓൾറൗണ്ടർ കേശര നുവാന്ത അരങ്ങേറ്റം കുറിക്കും.

ഇന്ത്യ: കെഎൽ രാഹുൽ, യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, മാനവ് സുതാർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ശ്രീലങ്ക: ലഹിരു ഉദാര, നിഷാൻ മധുഷ്ക, ദിനേഷ് ചന്ദിമൽ, കമിന്ദു മെൻഡിസ്, ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), സോണൽ ദിനുഷ, നിരോഷൻ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പർ), കേശര നുവാന്ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെർണാണ്ടോ.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി ആദ്യം ചോദിച്ച ചോദ്യം; വെളിപ്പെടുത്തലുമായി അജിത് ഡോവൽ

സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ; വന്ദേമാതരം പാടിയതിനെ ആരും തടഞ്ഞിട്ടില്ലെന്ന് ജയറാം രമേശ്

ഇന്ത്യയിലും പാക്കിസ്ഥാനിലും ആക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഭീകരബന്ധമുള്ള ബംഗാൾ സ്വദേശി അറസ്റ്റിൽ

ഇനി ചുരിദാറും ഷാളും ചെരിപ്പും ധരിക്കാം; ഗര്‍ഭിണികളായ പൊലീസുകാർക്കുള്ള യൂണിഫോം പരിഷ്‌കരിച്ചു

ദൈവം അച്ഛനെയും അമ്മയെയും പറഞ്ഞുവിടാൻ പറഞ്ഞു, ഞാനത് ചെയ്തു; കൊലക്കേസിൽ മകന്‍റെ വിചിത്ര മൊഴി