മത്സരത്തിൽ നിന്ന്

 
Sports

രാഹുലിന് പിന്നാലെ ഗില്ലിനും സെഞ്ചുറി അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ ഇന്ത‍്യ ശക്തമായ നിലയിൽ

സെഞ്ചുറിയുമായി ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തുമാണ് ക്രീസിൽ

Aswin AM

ന‍്യൂ ചണ്ഡിഗഢ്: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത‍്യ മികച്ച സ്കോറിൽ. ഒന്നാം ദിനം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 368 റൺസെന്ന നിലയിലാണ് ഇന്ത‍്യ. സെഞ്ചുറിയുമായി ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തുമാണ് ക്രീസിൽ. അഫ്ഗാനിസ്ഥാനു വേണ്ടി മുഹമ്മദ് സലീം രണ്ടു വിക്കറ്റും സിയൂർ റഹ്മാൻ ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത‍്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ കെ.എൽ. രാഹുലും യശസ്വി ജയ്സ്വാളും ടീമിനു നൽകിയത്. ഒന്നാം വിക്കറ്റിൽ 41 റൺസ് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു. 24 റൺസെടുത്ത് ജയ്സ്വാൾ‌ പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ സായ് സുദർശനൊപ്പം ചേർന്ന് രാഹുൽ 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ സ്കോർ ഉയർന്നു.

ഐപിഎല്ലിൽ മിന്നും ഫോമിൽ ബാറ്റേന്തിയ സായ് സുദർശൻ സമാന പ്രകടനം തന്നെ ടെസ്റ്റ് ക്രിക്കറ്റിലും തുടർന്നുവെങ്കിലും സെഞ്ചുറി നേടാനാവാതെ മടങ്ങിയത് ആരാധകരെ നിരാശയിലാക്കി. 104 പന്തുകൾ നേരിട്ട താരം 13 ബൗണ്ടറികൾ അടക്കം 81 റൺസാണ് അടിച്ചെടുത്തത്.

മുഹമ്മദ് സലീം ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തിൽ കവറിലൂടെ ബൗണ്ടറി പറത്താൻ ശ്രമിച്ചെങ്കിലും ഔട്ട്സൈഡ് എഡ്ജ് തട്ടി അഫ്സർ സസായി ക‍്യാച്ച് കൈകളിലൊതുക്കുക‍യായിരുന്നു. മൂന്നാം വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം ചേർന്ന് രാഹുൽ 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ടീം സ്കോർ ഉയരുകയും രാഹുൽ സെഞ്ചുറി അടിക്കുകയും ചെയ്തു.

11 ബൗണ്ടറി അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ബാറ്റിങ് പ്രകടനം. സിയൂർ റഹ്മാനാണ് രാഹുലിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്. ഇതോടെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 247 റൺ‌സെന്ന നിലയിലായി ഇന്ത‍്യ. നാലാമനായി ബാറ്റിങ്ങിനിറങ്ങിയ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ ശ്രദ്ധയോടെ ബാറ്റന്തി ഋഷ്ഭ് പന്തിനൊപ്പം സഖ‍്യമുണ്ടാക്കി സ്കോർബോർഡ് ചലിപ്പിച്ചു. 143 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും അടക്കം 101 റൺസ് അടിച്ചെടുത്ത് ഗില്ലും മറുവശത്ത് മോശം പന്തുകൾ സിക്സർ പറത്തി ആക്രമണോത്സുക ബാറ്റിങ്ങുമായി ഋഷഭ് പന്തും( 50 നോട്ടൗട്ട്) ക്രീസിൽ തുടരുന്നു.

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ മുഖ്യമന്ത്രി പളനിസ്വാമി പ്രചാരണത്തിനെത്തും

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസുകാർ മർദിച്ചു; ആരോപണവുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്