ഹെൻറി നിക്കോൾസ്

 
Sports

മൂന്നാം ഏകദിനം: ഓപ്പണർമാർ വീണു, ന‍്യൂസിലൻഡിന് ബാറ്റിങ് തകർച്ച

ഓപ്പണർമാരായ ഡെവോൺ കോൺവേ (5), ഹെൻറി നിക്കോൾസ് (0) എന്നിവരുടെ വിക്കറ്റുകളാണ് ന‍്യൂസിലൻഡിന് നഷ്ടമായത്

Aswin AM

ഇൻഡോർ: ഇന്ത‍്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന‍്യൂസിലൻഡിന് ആദ‍്യ രണ്ടു വിക്കറ്റ് ന‍ഷ്ടം. ഓപ്പണർമാരായ ഡെവോൺ കോൺവേ (5), ഹെൻറി നിക്കോൾസ് (0) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ഇന്ത‍്യക്കു വേണ്ടി പേസർ അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. വിൽ യങ്ങും ഡാരിൽ മിച്ചലുമാണ് ക്രീസിൽ.

രണ്ടാം ഏകദിനത്തിൽ തോൽവി അറിഞ്ഞതിനാൽ ഈ മത്സരം ഇന്ത‍്യക്ക് നിർണായകമാണ്. ഇന്ത‍്യ പ്ലെയിങ് ഇലവനിൽ അർഷ്ദീപിനെ ഉൾ‌പ്പെടുത്തിയപ്പോൾ മാറ്റങ്ങളില്ലാത്ത ടീമുമായാണ് ന‍്യൂസിലൻഡ് കളിക്കുന്നത്. രണ്ടാം ഏകദിനത്തിൽ അർഷ്ദീപിനു പകരം പ്രസിദ്ധ് കൃഷ്ണയായിരുന്നു കളിച്ചിരുന്നത്.

ഇന്ത‍്യ പ്ലെയിങ് ഇലവൻ: ശുഭ്മൻ ഗിൽ (ക‍്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്

ന‍്യൂസിലൻഡ് പ്ലെയിങ് ഇലവൻ: ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, വിൽ യങ്, ഡാരിൽ മിച്ചൽ, മിച്ചൽ ഹേ, ഗ്ലെൻ ഫിലിപ്പ്സ്, മൈക്കൽ ബ്രേസ്‌വെൽ, ക്രിസ്റ്റ‍്യൻ ക്ലാർക്ക്, കൈലി ജാമിസൻ, സക്കാരി ഫൗൾക്ക്സ്, ജെയ്ഡൻ ലെന്നോക്സ്

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വിഡിയോ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

തമിഴ്നാട്ടിൽ ടിവികെയുമായി സഖ‍്യത്തിനില്ല; നിലപാട് വ‍്യക്തമാക്കി എഐസിസി

"രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ല": എം.എം. മണി

സ്വർണക്കപ്പ് കണ്ണൂരിന്; തൃശൂർ രണ്ടാം സ്ഥാനത്ത്

"വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല, പലതും സഹിച്ചു, ഉപദ്രവിക്കരുതെന്ന് പറഞ്ഞു": എസ്. രാജേന്ദ്രൻ ബിജെപിയിൽ