മൂടൽ മഞ്ഞിൽ മാസ്ക് ധരിച്ച് പരിശീലനം നടത്തുന്ന ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ.
ലഖ്നൗ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം ഉപേക്ഷിച്ചു. കനത്ത മൂടൽ മഞ്ഞ് കാരണം ആദ്യം തന്നെ ടോസ് വൈകിയിരുന്നു. കാലാവസ്ഥ മെച്ചപ്പെടുന്നില്ലെന്നു വ്യക്തമായതോടെ പിന്നീട് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചു.
ഏഴ് മണിക്ക് ആരംഭിക്കേണ്ട മത്സരത്തിന് ആറരയ്ക്കായിരുന്നു ടോസ് ചെയ്യേണ്ടിയിരുന്നത്. ഒമ്പതര വരെ കാത്തിട്ടും സാഹചര്യത്തിൽ പുരോഗതിയുണ്ടാകാതെ ഇരുന്നതിനെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. വെള്ളിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.
ആദ്യ മത്സരവും മൂന്നാം മത്സരവും ജയിച്ച ഇന്ത്യ പരമ്പരയിൽ 2-1 എന്ന നിലയിൽ ലീഡ് ചെയ്യുന്നു. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ.