.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ജയ്പൂര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ആവേശജയം സ്വന്തമാക്കിയ രാജസ്ഥാന് റോയല്‍സ് ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടും. ആദ്യ അഞ്ചു മത്സരങ്ങളില്‍ നാലിലും ജയിച്ച് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണെങ്കിലും ലക്നൗ സൂപ്പര്‍ ജയന്റ്സ് എതിരാളികളായി എത്തുമ്പോള്‍ സഞ്ജുവിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമല്ല. സീസണില്‍ ഇത്തവണ ആദ്യമായി സ്വന്തം മൈതാനമായ ജയ്പൂരില്‍ രാജസ്ഥാന് റോയല്‍സ് കളിക്കാനിറങ്ങുന്ന മത്സരമാണിത്. ഇതുവരെ മൂന്ന് വിജയങ്ങളും രണ്ട് തോല്‍വികളും ഉള്ള ടീമാണ് ലക്നൗ.
56 പന്തില്‍ 74 റണ്‍സുമായി കെ എല്‍ രാഹുല്‍ ഫോമിലേക്ക് മടങ്ങുന്നത് ഒരു വലിയ പോസിറ്റീവ് ആണെങ്കിലും, മധ്യ ഓവറുകളില്‍ റണ്‍ കണ്ടെത്തേണ്ടതുണ്ട്. ലക്നൗ ബാറ്റിങ്ങില്‍ കരുത്തരാണ്. കൈല്‍ മേയേഴ്സും മധ്യനിരയില്‍ നിക്കോളാസ് പൂരനും മാര്‍ക്കസ് സ്റ്റോയിനിസും ഏത് കടുത്ത സാഹചര്യവും നേരിടാന്‍ കഴിവുള്ളവരാണ്. പവര്‍പ്ലേയില്‍ മേയേഴ്സ് മികച്ച ഫോമാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍, ദീപക് ഹൂഡ റണ്‍സ് നേടാന്‍ പാടുപെടുന്നത് അവര്‍ക്ക് തലവേദനയാണ്. കൃഷ്ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്യുമ്പോള്‍ രവി ബിഷ്ണോയി ആയിരിക്കും ടീമിന്റെ തുറുപ്പുചീട്ട്.
യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ് എന്നിവരോടൊപ്പം മികച്ച ബാറ്റിംഗ് നിരയാണ് രാജസ്ഥാന് റോയല്‍സിനുള്ളത്. ഇത് ടീമിന് മികച്ച തുടക്കം നല്‍കുകയും പവര്‍പ്ലേയില്‍ ആവശ്യത്തിന് റണ്‍സ് കണ്ടെത്താനും സഹായിക്കുന്നു.
ബട്ലറും ജയ്സ്വാളും ഫോമിലാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഓപ്പണര്‍മാര്‍ പരാജയമായപ്പോള്‍ നായകന് സാംസണ് അവസരത്തിനൊത്ത് ഉയര്‍ന്നു. 32 പന്തില്‍ 60 റണ്‍സ് നേടി ടീമിനെ രക്ഷപ്പെടുത്തി. വെസ്റ്റിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മെയര്‍ 26 പന്തില്‍ 56 റണ്‍സ് നേടി. ദേവദത്ത് പടിക്കലും റിയാന്‍ പരാഗുമാണ് റോയല്‍സ് നിരയില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍. ഇരുവരേയും മാറ്റാന്‍ സാധ്യതയുണ്ട്. യുസ്വേന്ദ്ര ചാഹല്‍, ആദം സാംപ, രവിചന്ദ്രന്‍ അശ്വിന് എന്നീ ത്രയങ്ങള്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്‍ ടീമായി റോയല്‍സിനെ മാറ്റുന്നു. എന്നാല്‍, ട്രെന്റ് ബോള്‍ട്ട് ഒഴികേ, മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ അഭാവം അവര്‍ക്ക് ആശങ്ക നല്കുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ അവരെ വിജയിപ്പിച്ചത് സ്പിന്നര്‍മാരായിരുന്നു. പേസ് കുന്തമുനയായ ട്രെന്റ് ബോള്‍ട്ട് രണ്ട് മത്സരങ്ങളില്‍ ടീമിന് വിജയം നേടുന്നതില്‍ നിര്‍ണായകമായി.