M.Chinnaswamy Stadium

 
Sports

ബംഗളൂരുവിൽ മഴ ശക്തം; ആർസിബി- സൺറൈസേഴ്സ് മത്സരത്തിന്‍റെ വേദി മാറ്റി

ബംഗളൂരുവിൽ മഴ ശക്തമാകുന്നതു മൂലമാണ് വേദി മാറ്റം

ബംഗളൂരു: മേയ് 23ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് നടക്കേണ്ടിയിരുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു - സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിന്‍റെ വേദി മാറ്റി. ബംഗളൂരുവിൽ നിന്നും ലഖ്നൗവിലേക്കാണ് മത്സരവേദി മാറ്റിയിരിക്കുന്നത്. ബംഗളൂരുവിൽ മഴ ശക്തമാകുന്നതു മൂലമാണ് വേദി മാറ്റം.

ഇതോടെ അവസാന രണ്ട് ലീഗ് മത്സരങ്ങൾ ആർസിബിക്ക് ലഖ്നൗവിൽ കളിക്കേണ്ടതായി വരും. മേയ് 17ന് ബംഗളൂരുവിൽ നടന്ന മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബംഗളൂരുവിൽ മഴ ശക്തമായിരുന്നു. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നതിനാലാണ് ലഖ്നൗവിലേക്ക് വേദി മാറ്റാൻ തീരുമാനിച്ചത്.

ഛത്തീസ്ഗഡിൽ ഡാം തകർന്നു; 4 പേർക്ക് ദാരുണാന്ത‍്യം

അപൂർവം; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സ‌യിലിരുന്ന 17 കാരൻ രോഗമുക്തനാ‍യി

ചാറ്റ്ജിപിടി പണിമുടക്കി; പരാതിയുമായി ഉപയോക്താക്കൾ

അച്ഛൻ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു; ബിആർഎസിൽ നിന്ന് കെ. കവിത രാജിവച്ചു

റോബിൻ ബസിന് വീണ്ടും കുരുക്ക്; തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു