മത്സരത്തിൽ നിന്ന്

 
Sports

'ടക്കർ' ആളൊരു കില്ലാഡി തന്നെ; ഒമാനെ 96 റൺസിന് തകർത്തു

നിശ്ചിത 20 ഓവറിൽ അയർലൻഡ് ഉയർത്തിയ 236 റൺസ് വിജയലക്ഷ‍്യം ഒമാന് മറികടക്കാൻ സാധിച്ചില്ല

Aswin AM

കൊളംബോ: ഒമാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ അയർലൻഡിന് 96 റൺസ് ജയം. നിശ്ചിത 20 ഓവറിൽ അയർലൻഡ് ഉയർത്തിയ 236 റൺസ് വിജയലക്ഷ‍്യം ഒമാന് മറികടക്കാൻ സാധിച്ചില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 18 ഓവറിൽ 139 റൺസിന് ഓൾഔട്ടായി. ജോഷ് ലിറ്റിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാരി മക്കാർത്തി, മാത്യു ഹംഫ്രീസ് എന്നിവർ രണ്ടും ജോർജ് ഡോക്റെൽ ഒരു വിക്കറ്റും വീഴ്ത്തി. ഒമാനു വേണ്ടി ഓപ്പണിങ് ബാറ്റർ ആമിർ ഖലീമും (29 പന്തിൽ 50) ഹമ്മാദ് മിർസയും (37 പന്തിൽ 46) മാത്രമാണ് തിളങ്ങിയത്.

ലോർക്കാൻ ടക്കർ

ക‍്യാപ്റ്റൻ ജതീന്ദർ സിങ് അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റ് ചെയ്ത അയർലൻഡ് ക‍്യാപ്റ്റൻ ലോർക്കൻ ടക്കറിന്‍റെ വെടിക്കെട്ട് പ്രകടനത്തിന്‍റെ മികവിലാണ് കൂറ്റൻ സ്കോർ അടിച്ചെടുത്തത്. 51 പന്തിൽ 10 ബൗണ്ടറിയും 4 സിക്സും അടക്കം 94 റൺസാണ് ടക്കർ നേടിയത്.

ടക്കറിനു പുറമെ ജി. ഡെലാനി 30 പന്തിൽ 56 റൺസും ജോർജ് ഡോക്‌റെൽ 9 പന്തിൽ 35 റൺസും നേടി. ടിം ടെക്റ്റർ (5), ഹാരി ടെക്റ്റർ (14) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. അത്ര മികച്ച തുടക്കമായിരുന്നില്ല അയർലൻഡിന് ലഭിച്ചത്. പവർപ്ലേ പൂർത്തിയായപ്പോൾ ആകെ 47 റൺസ് മാത്രമാണ് അയർലൻഡിന് അടിച്ചെടുക്കാനായത്.

ഒമാൻ‌ ടീമിന്‍റെ ആഹ്ലാദ പ്രകടനം

3 വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്തു. പിന്നീട് അഞ്ചാം വിക്കറ്റിൽ ടക്കർ- ഡെലാനി സഖ‍്യം ചേർത്ത 100 റൺസ് കൂട്ടുകെട്ടിന്‍റെ ബലക്കിലാണ് സ്കോർ ഉയർന്നത്. ആറാം വിക്കറ്റിൽ ടക്കറിനൊപ്പം ചേർന്ന് ഡോക്റെൽ വെടിക്കെട്ടിന് തിരികൊളുത്തിയതോടെ ടീം സ്കോർ 235 റൺസിലെത്തുകയായിരുന്നു.

ആദ‍്യ മൂന്നു മത്സരങ്ങളിൽ നിന്നും ആകെ ഒരു മത്സരം മാത്രമാണ് അയർലൻഡിന് വിജയിക്കാനായത്. അതേസമയം. ഒമാൻ കളിച്ച മൂന്നു കളിയും തോറ്റു.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്