സൂപ്പർ കപ്പ്: ഗോകുലത്തിന് തോൽവി 
Sports

സൂപ്പർ കപ്പ്: ഗോകുലത്തിന് തോൽവി

ആദ്യം ഒരു ഗോളിന് മുന്നിലെത്തിയതിന് ശേഷമാണ് ഗോകുലം പരാജയം വഴങ്ങിയത്.

ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പില്‍ ഗോകുലം കേരള എഫ്സിയ്ക്ക് തോല്‍വി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍ കരുത്തരായ മുംബൈ സിറ്റി എഫ്സിയാണ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഗോകുലത്തെ തകർത്തത്. ആദ്യം ഒരു ഗോളിന് മുന്നിലെത്തിയതിന് ശേഷമാണ് ഗോകുലം പരാജയം വഴങ്ങിയത്. മത്സരത്തിന്‍റെ 23ാം മിനുട്ടില്‍ ആയിരുന്നു ഗോകുലം കേരളയുടെ ഗോള്‍ വന്നത്. ക്യാപ്റ്റന്‍ അലക്സ് സാഞ്ചസാണ് പന്ത് വലയില്‍ എത്തിച്ചത്. ബൗബ ആയിരുന്നു അസിസ്റ്റ് ഒരുക്കിയത്.

ആദ്യ പകുതിയില്‍ തന്നെ മുംബൈ സമനില കണ്ടെത്തിയെങ്കിലും ഗോള്‍ വീഴും മുന്‍പെ റഫറി ഫൗള്‍ വിസില്‍ വിളിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ മുംബൈയുടെ ശക്തമായ തിരിച്ചുവരവാണ് കാണാനായത്.

76-ാം മിനിറ്റില്‍ ആയുഷ് ചികാരയിലൂടെ മുംബൈ ഒപ്പമെത്തി. ഇഞ്ച്വറി ടൈമില്‍ നാസര്‍ എഅല്‍ ഖയാത്തിയിലൂടെ മുംബൈ സിറ്റിയുടെ വിജയഗോളെത്തി. ഗ്രൂപ്പ് സിയില്‍ ഈ വിജയത്തോടെ 3 പോയിന്‍റുമായി മുംബൈ സിറ്റി ഒന്നാമത് എത്തി. 16ാം തീയതി ഗോകുലം കേരള ചെന്നൈയിന്‍ എഫ് സിയെ നേരിടും.

ട്രംപിന്‍റെ തീരുവയ്ക്ക് പ്രതികാരം ചെയ്യാനില്ല: ഇന്ത്യ

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളിൽ ഇനി എഐ റിസപ്ഷനിസ്റ്റ്

മാലിന്യ സംസ്കരണം; ഈ വർഷം പിഴയായി ലഭിച്ചത് 8.55 കോടി

''സ്ഥാനമാനങ്ങളുടെ പുറകേ പോകുന്ന ആളല്ല'', യുഡിഎഫിലേക്കില്ലെന്ന് സുരേഷ് കുറുപ്പ്

ശുചിത്വ സർവേ: കേരള നഗരങ്ങളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 82 ആയി