Sports

ആർത്തിരമ്പി ആൾക്കൂട്ടം: ഹോട്ടലിൽ എത്തിയ മെസിയെ കാണാൻ ജനസാഗരം, വീഡിയോ

ഒരു ഗ്യാലറിയുടേതിനു തുല്യമായ ആരവവും ആവേശവും. ഉയർത്തിപ്പിടിച്ച മൊബൈൽ ക്യാമറകളുമായി അക്ഷരാർഥത്തിൽ ജനസാഗരം മണിക്കൂറുകളോളം കാത്തുനിന്നു. അർജന്‍റീനയിലെ ഡോൺ ജൂലിയോ റസ്റ്ററന്‍റിനു പുറത്തായിരുന്നു ഒരു ഫുട്ബോൾ മത്സരത്തിനു തുല്യമായ ആവേശം നിറഞ്ഞത്. അതൊരു വാർത്ത പരന്നതിന്‍റെ വെളിച്ചത്തിലായിരുന്നു. കാട്ടുതീ പോലെ പടർന്നുപിടിച്ച വാർത്ത. ലയണൽ മെസി പലേർമോയിലെ ഡോൺ ജൂലിയോ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയിട്ടുണ്ടെന്ന്.

ഹോട്ടലിൽ മെസി എത്തിയിട്ടുണ്ടെന്ന വാർത്തയറിഞ്ഞ് ആയിരക്കണക്കിനു പേരാണു ഹോട്ടലിനു പുറത്തെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാസേന വളരെയധികം ബുദ്ധിമുട്ടി. റസ്റ്ററന്‍റിന്‍റെ പുറകിലത്തെ വാതിൽ വഴി പുറത്തേക്കു കടക്കാമെന്നു പൊലീസ് നിർദ്ദേശിച്ചെങ്കിലും, ആരാധകരെ അഭിവാദ്യം ചെയ്യണമെന്നായിരുന്നു മെസിയുടെ മറുപടി. ഒടുവിൽ ആൾക്കൂട്ടത്തിന്‍റെ നടുവിലൂടെ, ചെറുചിരിയുമായി, സുരക്ഷാവലയത്തിലൂടെ മെസിയും കുടുംബവും വാഹനത്തിനടുത്തേക്ക് നടന്നു. അപ്പോഴൊക്കെ മെസി മെസി എന്നാർത്തു വിളിച്ചു കൊണ്ട് ആരാധകരും.

ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണു മെസി റസ്റ്ററന്‍റിൽ എത്തിയത്. സോഷ്യൽ മീഡിയയിലും മെസിയെ കണ്ടതിന്‍റെ ആഹ്ലാദം നിറയുന്നുണ്ട്. എന്നെയൊന്നു നോക്കിയതിന് നന്ദി, ഇനിയെനിക്ക് സമാധാനത്തോടെ മരിക്കാം എന്നായിരുന്നു, റസ്റ്ററന്‍റിൽ മെസിയെ നേരിട്ടു കണ്ട ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചത്

ഭൂമി പ്ലോട്ടുകളാക്കി വിൽക്കാൻ കെ-റെറ രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിൽ രണ്ടു വർഷത്തിനിടെ ആരംഭിച്ചത് 2.44 ലക്ഷം സംരംഭങ്ങൾ

ലൈംഗികാരോപണം: അന്വേഷണത്തോടു സഹകരിക്കേണ്ടെന്ന് ആനന്ദ ബോസ്

'കുടുംബ' മണ്ഡലങ്ങളിലെ പ്രചാരണം പ്രിയങ്ക നയിക്കും

സംവരണ പരിധി ഉയർത്താൻ മോദിയെ വെല്ലുവിളിച്ച് രാഹുൽ