Sports

മറക്കാനാവാത്ത മുഹൂർത്തങ്ങൾ നിറഞ്ഞ യാത്ര: ജർമൻ ഫുട്ബോളർ മെസ്യൂട്ട് ഓസിൽ വിരമിച്ചു

പതിനേഴ് വർഷത്തോളം നീണ്ട ഫുട്ബോൾ ജീവിതത്തിന് അവസാനം കുറിച്ചു കൊണ്ട് ജർമൻ ഫുട്ബോളർ മെസ്യൂട്ട് ഓസിൽ വിരമിക്കൽ പ്രഖ്യാപിച്ചു. കാലങ്ങൾ നീണ്ട കായികജീവിതത്തിനു ഒരു കുറിപ്പിലൂടെ അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനം. 2014-ൽ ലോകകപ്പ് നേടിയ ജർമൻ ടീമിലെ പ്രധാന താരമായിരുന്നു മെസ്യൂട്ട്.

പതിനേഴ് വർഷത്തോളം പ്രൊഫഷണൽ ഫുട്ബോളിൽ നിറഞ്ഞു നിൽക്കാൻ സാധിച്ചതു വലിയൊരു അവസരമായി കരുതുന്നുവെന്നു മെസ്യൂട്ട് വിടവാങ്ങൽ കുറിപ്പിൽ പറയുന്നു. ക്ലബ്ബുകളോടും ടീമംഗങ്ങളോടും പറഞ്ഞാൽ തീരാത്തത്ര നന്ദിയുണ്ട്. ഏതു സാഹചര്യത്തിലും സ്നേഹം മാത്രം നൽകിയ ആരാധകർക്കും നന്ദി അർപ്പിക്കുന്നു, മെസ്യൂട്ട് പറയുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി പരുക്കുകളുടെ പിടിയിലായിരുന്നു മെസ്യൂട്ട്. അതുകൊണ്ടു തന്നെ ഫുട്ബോളിന്‍റെ വലിയ വേദിയിൽ നിന്നും വിടവാങ്ങുകയാണെന്നു മെസ്യൂട്ട് പ്രഖ്യാപിക്കുകയായിരുന്നു. മുപ്പത്തിനാലാം വയസിലാണു മെസ്യൂട്ട് കരിയർ അവസാനിപ്പിക്കുന്നത്. മികച്ച അറ്റാക്കിങ് മിഡ്ഫീൽഡറാണ് മെസ്യൂട്ട്.

കെപിസിസി പ്രസിഡന്‍റായി വീണ്ടും ചുമതലയേറ്റ് കെ. സുധാകരന്‍

ഭര്‍ത്താവിന്‍റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ച ഭാര്യ അറസ്റ്റില്‍

വിഷ്ണുപ്രിയയുടെ കൊലപാതകം: കോടതി വിധി വെള്ളിയാഴ്ച

മുംബൈയിൽ ചിക്കൻ ഷവർമ കഴിച്ച് ഒരു മരണം; 5 പേർ ആശുപത്രിയിൽ

ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും