മിച്ചൽ സ്റ്റാർക്ക്

 
Sports

100 വിക്കറ്റുകൾ; റെക്കോഡ് നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്

ആഷസിൽ 100 വിക്കറ്റുകൾ വീഴ്ത്തുന്ന ഇരുപത്തിയൊന്നാമത്തെ ബൗളറാണ് സ്റ്റാർക്ക്

Aswin AM

പെർത്ത്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതിനു പിന്നാലെ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന് റെക്കോഡ് നേട്ടം. ആഷസിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കുന്ന ഓസ്ട്രേലിയൻ താരമെന്ന നേട്ടമാണ് സ്റ്റാർക്കിനെ തേടിയെത്തിയത്.

12.5 ഓവറിൽ നിന്നും 58 റൺസ് വിട്ടുകൊടുത്ത് 7 വിക്കറ്റായിരുന്നു സ്റ്റാർക്ക് പിഴുതത്. ആഷസിൽ 100 വിക്കറ്റുകൾ വീഴ്ത്തുന്ന ഇരുപത്തിയൊന്നാമത്തെ ബൗളറാണ് സ്റ്റാർക്ക്. ഇതു കൂടാതെ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റിൽ 100 വിക്കറ്റുകൾ സ്വന്തമാക്കുന്ന ഓസ്ട്രേലിയൻ താരമെന്ന നേട്ടവും സ്റ്റാർക്ക് സ്വന്തം പേരിലേക്ക് ചേർത്തു.

ഇതോടെ മുൻ ഓസീസ് താരം മിച്ചൽ ജോൺസനെ സ്റ്റാർക്ക് മറികടന്നു. മിച്ചൽ ജോൺസന് 87 വിക്കറ്റുകൾ മാത്രമാണ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ നേടാനായിട്ടുള്ളത്.

കംഗാരുപ്പടയ്ക്ക് വെല്ലുവിളി ഉയർത്തി ബെൻ സ്റ്റോക്സും സംഘവും

എസ്ഐആറിന് സ്റ്റേയില്ല; കേരളത്തിന്‍റെ ഹർജി 26 ന് പരിഗണിക്കാൻ സുപ്രീം കോടതി

വിഴിഞ്ഞം ചരക്ക് ഹബ്ബായി ഉയരുന്നു; തുറമുഖത്തിന് എമിഗ്രേഷൻ ക്ലിയറൻസ് അനുമതി

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന്‍റെ വീട്ടിൽ പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന

അഷ്ടമുടിക്കായലിൽ ബോട്ടുകൾക്ക് തീ പിടിച്ചു; 2 തൊഴിലാളികൾക്ക് പൊള്ളലേറ്റു