മുഹമ്മദ് സിറാജ്

 
Sports

രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെ സിറാജ് നയിക്കും

വൈസ് ക‍്യാപ്റ്റനായി ടോപ് ഓർഡർ ബാറ്റർ ജി. രാഹുലിനെ തെരഞ്ഞെടുത്തു

Aswin AM

ഹൈദരാബാദ്: ഇത്തവണത്തെ ശേഷിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളിൽ ഹൈദരാബാദിനെ സ്റ്റാർ പേസർ മുഹമ്മദ് സിറാജ് നയിക്കും. വൈസ് ക‍്യാപ്റ്റനായി ടോപ് ഓർഡർ ബാറ്റർ ജി. രാഹുലിനെ തെരഞ്ഞെടുത്തു. മുംബൈയും ഛത്തിസ്ഗഢുമാണ് ഹൈദരാബാദിന്‍റെ എതിരാളികൾ.

ജനുവരി 22, 29 തീയതികളിലാണ് ഹൈദരാബാദിന്‍റെ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നടക്കുന്നത്. നേരത്തെ തിലക് വർമയായിരുന്നു ഹൈദരാബാദിനെ നയിച്ചിരുന്നത്. എന്നാൽ, പരുക്കേറ്റ താരം വിശ്രമത്തിലാണ്. ഇതേത്തുടർന്ന് ന‍്യൂസിലൻഡിനെതിരായ ഏകദിന മത്സരവും തിലകിന് നഷ്ടമായി.

ദീർഘകാലത്തെ പരിചയസമ്പത്തിന്‍റെ അടിസ്ഥാനത്തിലാണ് സിറാജിനെ തേടി ക‍്യാപ്റ്റൻ സ്ഥാനം എത്തിയിരിക്കുന്നത്. അടുത്ത രഞ്ജി ട്രോഫി സീസണിൽ സ്ഥിരം ക‍്യാപ്റ്റനായി സിറാജിനെ നിയമിക്കുന്നതിന്‍റെ ഭാഗമാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് സൂചന.

ഹൈദരാബാദ് ടീമിന്‍റെ ക‍്യാപ്റ്റനായി സിറാജിനെ പ്രഖ‍്യാപിച്ചിട്ടുണ്ടെങ്കിലും ഉടനെ താരം ടീമിനൊപ്പം ചേരില്ലെന്നാണ് വിവരം. നിലവിൽ ഇന്ത്യൻ ഏകദിന ടീമിന്‍റെ ഭാഗമാണ് സിറാജ്.

കാഫിർ സ്ക്രീൻഷോട്ടിൽ വീണ്ടും അന്വേഷണം; കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ എസ്ഐടി

മമത ബാനർജിക്ക് വൻ തിരിച്ചടി, തൃണമൂലിൽ നിന്ന് പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷനേതാവ്

വിജയ് കനിഞ്ഞു, തമിഴ്നാട്ടിലെ ഏക രാജ്യസഭാ സീറ്റ് കോൺഗ്രസിന്

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; 63 പേർക്ക് പരുക്ക്

കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ‌ സത്യപ്രതിജ്ഞ ചെയ്തു