ഐപിഎൽ ടീമുകൾ ഒത്തുകളികാർക്കൊപ്പം: മുൻ പാക് താരം
ജയ്പൂർ: ഐപിഎൽ ടീമുകൾക്കെതിരേ ഒത്തുകളി ആരോപണം ഉന്നയിച്ച് മുൻ പാക് ക്രിക്കറ്റ് താരം തൻവീർ അഹമ്മദ്. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്‍റെ ആരോപണം. ''ഐപിഎല്ലിലെ ഭൂരിഭാഗം ടീമുകളും ഒത്തുകളികാർക്കൊപ്പമാണ്.
ഐപിഎല്ലാണ് ഏറ്റവും വലിയ ലീഗെന്നാണ് ബിസിസിഐ പറയുന്നത്. എന്നാൽ വലിയ ഒത്തുകളി നടക്കുന്നത് ഐപിഎല്ലിൽ തന്നെയാണ്.''ഭൂരിഭാഗം ഐപിഎൽ ടീമുകളും ഒത്തുകളികാർക്കൊപ്പമാണെന്നും തൻവീർ എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിനെതിരേ സമാന ആരേപണം ഉന്നയിച്ച് ബിജെപി എംഎൽഎയും രാജസ്ഥാൻ റോയൽസ് അഡ് ഹോക്ക് കമ്മിറ്റി കൺവീനറുമായ ജയദീപ് ബിഹാനി രംഗത്തെത്തിയിരുന്നു.
ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ബിഹാനിയുടെ ആരോപണം. സംശയാസ്പദമായ സാഹചര‍്യത്തിലാണ് രാജസ്ഥാൻ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ തോൽവിയറിഞ്ഞതെന്നും രാജസ്ഥാനിലെ യുവതാരങ്ങൾക്ക് ഇതിലൂടെ എന്തു സന്ദേശമാണ് നൽകുന്നതെന്നുമായിരുന്നു ബിഹാനിയുടെ ആരോപിച്ചത്.