നേപ്പാളിനെ ഓടിച്ചിട്ട് അടിച്ച് ഇറ്റലി; 12.4 ഓവറിൽ കളി തീർത്തു

 
Sports

നേപ്പാളിനെ ഓടിച്ചിട്ട് അടിച്ച് ഇറ്റലി; 12.4 ഓവറിൽ കളി തീർത്തു

നേപ്പാൾ നിശ്ചിത 20 ഓവറിൽ ഉയർത്തിയ 124 റൺസ് വിജയലക്ഷ‍്യം ഇറ്റലി 12.4 ഓവറിൽ 10 വിക്കറ്റ് ശേഷിക്കെ മറികടന്നു

Aswin AM

വാംഖഡെ: നേപ്പാളിനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ഇറ്റലിക്ക് പത്ത് വിക്കറ്റ് ജയം. നേപ്പാൾ നിശ്ചിത 20 ഓവറിൽ ഉയർത്തിയ 124 റൺസ് വിജയലക്ഷ‍്യം ഇറ്റലി 12.4 ഓവറിൽ 10 വിക്കറ്റ് ശേഷിക്കെ മറികടന്നു.

ഇറ്റലിക്കു വേണ്ടി 32 പന്തിൽ നിന്നും 6 സിക്സും 3 ബൗണ്ടറിയും ഉൾപ്പടെ 62 റൺസ് അടിച്ചെടുത്ത അന്തോണി മോസ്കയാണ് ടോപ് സ്കോറർ‌. അന്തോണിക്കു പുറമെ ജസ്റ്റിൻ മോസ്ക 44 പന്തിൽ 60 റൺസ് നേടി പുറത്താവാതെ നിന്നു.

നേപ്പാൾ താരങ്ങൾക്ക് വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ലെങ്കിലും ദീപേന്ദ്ര സിങ് ഐറി മാത്രമാണ് റൺസ് അധികം വിട്ടു കൊടുക്കാതെ ബൗളിങ് എക്കണോമി 6.54ൽ നിലനിർത്തി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. സന്ദീപ് ലാമിച്ചാനെ അടക്കമുള്ള താരങ്ങൾ ബൗളിങ്ങിൽ നിരാശപ്പെടുത്തി. ആദ‍്യ രണ്ടു മത്സരങ്ങളും പരാജയം ഏറ്റുവാങ്ങിയ നേപ്പാൾ നിലവിൽ ഗ്രൂപ്പ് സിയിൽ അഞ്ചാം സ്ഥാനത്താണ്. അതേസമയം, രണ്ടു മത്സരങ്ങളിൽ നിന്നും ഒരു മത്സരം വിജയിച്ച ഇറ്റലി മൂന്നാം സ്ഥാനത്തുമാണ്.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത നേപ്പാളിനെ ക്രിഷൻ കലുഗമഗെയാണ് തകർത്തത്. 4 ഓവർ പന്തെറിഞ്ഞ താരം 18 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി. ക്രിഷനു പുറമെ ബെൻ മാനെന്‍റി 2 വിക്കറ്റും അലി ഹസൻ, ജെ.ജെ. സ്മട്ട്സ്, ജാസ്പ്രീത് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേപ്പാളിനു വേണ്ടി ആരിഫ് ഷെയ്ഖ് (27), ആസിഫ് ഷെയ്ഖ് (20), ക‍്യാപ്റ്റൻ രോഹിത് പൗഡേൽ (23) എന്നിവർ മാത്രമാണ് തിളങ്ങിയത്. മറ്റു താരങ്ങൾ നിരാശപ്പെടുത്തി.

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്