നാലു വിക്കറ്റ് വീഴ്ത്തിയ ഹർമീത് സിങ്ങിന്‍റെ ആഹ്ലാദ പ്രകടനം

 
Sports

ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങ്ങിലും പിടിയുണ്ട്; നെതർലൻഡ്സിനെ തോൽപ്പിച്ച് യുഎസ്എ

യുഎസ്ഇ ഉയർ‌ത്തിയ കൂറ്റൻ വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ നെതർലൻഡ്സ് 103 റൺസിന് ഓൾഔട്ടായി

Aswin AM

ചെന്നൈ: നെതർലൻഡ്സിനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ യുഎസ്ഇയക്ക് തകർപ്പൻ ജയം. നിശ്ചിത 20 ഓവറിൽ യുഎസ്ഇ ഉയർ‌ത്തിയ 197 റൺസ് കൂറ്റൻ വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ നെതർലൻഡ്സ് 103 റൺസിന് ഓൾഔട്ടായി.

ഇതോടെ 93 റൺസിന് യുഎസ്എ വിജയം കണ്ടു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സിനു വേണ്ടി ബാസ് ഡീ ലീഡും (17 പന്തിൽ 23) ക‍്യാപ്റ്റൻ സ്കോട്ട് എഡ്‌വാർ‌ഡ്സും (14 പന്തിൽ 20) മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. മൈക്കൽ ലെവിറ്റ് (3), മാക്സ് ഒ ഡൗഡ് (13) അടക്കമുള്ള താരങ്ങൾ മോശം പ്രകടനമാണ് കാഴ്ചവച്ചത്.

യുഎസ്എയ്ക്കു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ ഹർമീത് സിങ്ങാണ് നെതർലൻഡ്സിനെ തകർത്തത്. ഹർമീത് സിങ്ങിനു പുറമെ ഷാഡ്‌ലി വാൻ ഷാൽക്വിക്ക് മൂന്നും മുഹമ്മദ് മൊഹ്സിൻ രണ്ടും നോസ്‌തുഷ് കെഞ്ചിഗെഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത യുഎസ്എ സായിതേജ മുക്കാമല്ല (79 നോട്ടൗട്ട്), ശുഭം രഞ്ജനെ (21 പന്തിൽ 42 റൺസ്) എന്നിവരുടെ പ്രകടനത്തിന്‍റെ മികവിലാണ് നെതർലൻഡ്സിനെതിരേ കൂറ്റൻ സ്കോർ അടിച്ചെടുത്തത്.

നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് യുഎസ്എ അടിച്ചെടുത്തത്. ക‍്യാപ്റ്റൻ മൊനാങ്ക് പട്ടേൽ (22 പന്തിൽ 36), ഷയൻ ജഹാംഗിർ (14 പന്തിൽ 20) തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. സഞ്ജയ് കൃഷ്ണമൂർത്തി (1), മിലിന്ദ് കുമാർ (3) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി.

നെതർലൻഡ്സിനു വേണ്ടി ബാസ് ഡി ലീഡ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ലോഗൻ വാൻ ബീക്ക്, കൈൽ ക്ലെയിൻ ഫ്രെഡ് ക്ലാസ്സെൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎസ്എയ്ക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. എന്നാൽ 27 റൺസ് സ്കോർ ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് വീണു. ഷയാൻ ജഹാംഗിർ ആണ് ആദ‍്യം പുറത്തായത്. എന്നാൽ രണ്ടാം വിക്കറ്റിൽ മൊനാങ്ക് പട്ടേലും സായ്തേജയും പടുത്തുയർത്തിയ 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ ടീം സ്കോർ ഉയർന്നു.

പിന്നീട് ടീം സ്കോർ 82 ൽ നിൽക്കെ ക‍്യാപ്റ്റനെ ടീമിന് നഷ്ടമായെങ്കിലും സായ്തേജ സ്കോർ ചലിപ്പിച്ചു. പിന്നാലെയെത്തിയ സഞ്ജയ് കൃഷ്ണമൂർത്തിയെ ഫ്രെഡ് ക്ലാസ്സെൻ ക്ലീൻ ബൗൾഡാക്കി. എന്നാൽ സായ്തേജ ശുഭം രഞ്ജനയ്ക്കൊപ്പം കൂടി 50 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ യുഎസ്എ 150 റൺസ് പിന്നിട്ടു. മൊനാങ്ക് പട്ടേൽ അർധസെഞ്ചുറി തികയ്ക്കും മുൻപ് മടങ്ങിയെങ്കിലും ശുഭം രഞ്ജനെ ഒറ്റയാൾ പോരാട്ടം നടത്തി സ്കോർ ഉയർത്തി. ഇതോടെയാണ് നെതർലൻഡ്സിനെതിരേ യുഎസ്എ 196 റൺസ് അടിച്ചെടുത്തത്.

രൺവീർ സിങ്ങിനും രോഹിത് ഷെട്ടിക്കും ബിഷ്ണോയി സംഘത്തിൽ നിന്നും വധഭീഷണി

പുതുജീവനേകുന്ന കുഞ്ഞുമാലാഖയായി 'ആലിൻ'; പത്തു മാസം പ്രായമുള്ള അവയവദാതാവ്

ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാർട്ടിയുടെ വിജയത്തിൽ താരിഖ് റഹ്മാനെ അഭിനന്ദിച്ച് മോദി

ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളികളിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്നത് പൂർത്തിയായി

ആര‍്യാംശ് - സൊഹൈബ് കൂട്ടുകെട്ടിൽ ക‍്യാനഡയ്ക്കെതിരേ യുഎഇക്ക് ജയം