Sports

നെയ്മറിനും കാമുകിക്കും പെൺകുഞ്ഞ് പിറന്നു

'മാവി' ഞങ്ങളുടെ ജീവിതം പൂർത്തിയാക്കാൻ വന്നു, സ്വാഗതം മകളേ... നീ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവൾ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും മോഡലുമായ കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നു. ഇരുവരും ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുന്നത്.

'മാവി' ഞങ്ങളുടെ ജീവിതം പൂർത്തിയാക്കാൻ വന്നു, സ്വാഗതം മകളേ... നീ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവൾ എന്നായിരുന്നു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസമാണ് നെയ്മര്‍ തന്‍റെ കാമുകി ബ്രൂണ ഗര്‍ഭിണിയാണെന്ന സന്തോഷ വാർത്ത പുറത്തുവിടുന്നത്. ആദ്യ കാമുകി കരോലീന ഡാന്‍റാസില്‍ നെയ്മര്‍ക്ക് 12 വയസുള്ള മകനുണ്ട്. ഡേവി ലൂക്കയെന്നാണ് മകന്‍റെ പേര്. നെയ്മറുടെ രണ്ടാമത്തെ കുഞ്ഞാണിത്.

കുന്നംകുളം കസ്റ്റഡി മർദനം; പൊതുതാത്പര‍്യ ഹർജി സമർപ്പിച്ച് സുജിത്ത്

ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടു; ക്ഷേത്ര സമീപത്ത് വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

യുവരാജ് സിങ്ങിനെയും റോബിൻ ഉത്തപ്പയെയും ഇഡി ചോദ‍്യം ചെയ്യും

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി