നെയ്മർ

 
Sports

നെയ്മറിന്‍റെ കാലിൽ പരുക്ക്; ആശങ്കയിൽ ബ്രസീൽ ടീമും ആരാധകരും

കാൽമുട്ടിനേറ്റ പരുക്ക് മാറി നെയ്മർ അടുത്തിടെയാണ് ലോകകപ്പ് ടീമിൽ ഇടം ഉറപ്പിച്ചത്.

നീതു ചന്ദ്രൻ

റിയോ ഡി ജനീറോ: നെയ്മറിന് വീണ്ടും പരുക്കേറ്റതോടെ ബ്രസീൽ ടീം ആശങ്കയിൽ. ഫിഫ ലോകകപ്പ് തുടങ്ങാൻ വെറും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് നെയ്മറിന്‍റെ വലതു കാലിലെ പേശിയിൽ നീർക്കെട്ട് കണ്ടെത്തിയിരിക്കുന്നത്. കാൽമുട്ടിനേറ്റ പരുക്ക് മാറി നെയ്മർ അടുത്തിടെയാണ് ലോകകപ്പ് ടീമിൽ ഇടം ഉറപ്പിച്ചത്.

ജൂൺ 11ന് യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ഇത്തവണത്തെ ഫുട്ബോൾ വേൾഡ് കപ്പ് മത്സരങ്ങൾ നടക്കുന്നത്. അതിനു മുൻപേ പരുക്ക് ഭേദമായില്ലെങ്കിൽ നെയ്മറിന്‍റെ ലോകകപ്പ് സാധ്യതകൾ മങ്ങും. 34കാരനായ നെയ്മറാണ് ബ്രസീലിന്‍റെ ലീഡിങ് സ്കോറർ.

നെയ്മറിന് ചെറഇയ പരുക്ക് മാത്രമേ ഉള്ളൂ വെന്ന് മെഡിക്കൽ സർവീസസ് മേധാവി സാന്‍റോസ് പറയുന്നു.2023 മുതൽ ബ്രസീലിനു വേണ്ടി 128 അന്താരാഷ്ട്ര മത്സരങ്ങളിലായി 79 ഗോളുകളാണ് നെയ്മർ നേടിയിരിക്കുന്നത്.

മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളില്ലാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാനാവില്ല, പുതിയ നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

കള്ളാടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം, നിർമാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകുമെന്ന് ടി. സിദ്ദിഖ്

ഇനിയില്ല സംഗീതമാധുര്യം, അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്