തിലക് വർമ

 
Sports

ഐസിസി റാങ്കിങ്; തിലക് വർമയ്ക്ക് തിരിച്ചടി, ടോപ് 10ൽ തിരിച്ചെത്തി ബുംറ

877 റേറ്റിങ് പോയിന്‍റുകളുമായി അഭിഷേക് ശർമ തന്നെ ഒന്നാം സ്ഥാനത്ത് തുടരും

Aswin AM

ന‍്യൂഡൽഹി: ഐസിസി പുറത്തുവിട്ട പുതിയ ടി20 റാങ്കിങ്ങിൽ ബാറ്റർമാരുടെ പട്ടികയിൽ ഇന്ത‍്യൻ താരം തിലക് വർമയ്ക്ക് തിരിച്ചടി. ടി20 ലോകകപ്പിൽ കാഴ്ചവച്ച മോശം പ്രകടനം മൂലം താരം മൂന്നാം സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകകപ്പിൽ 21.40 ശരാശരിയിൽ 107 റൺസ് മാത്രമെ താരത്തിന് നേടാൻ സാധിച്ചിരുന്നുള്ളൂ.

അതേസമയം മോശം പ്രകടനം കാഴ്ചവച്ചിട്ടും ഒന്നാം സ്ഥാനത്തിന് മാറ്റമില്ല. 877 റേറ്റിങ് പോയിന്‍റുകളുമായി അഭിഷേക് ശർമ തന്നെ തുടരും. ലോകകപ്പിനു മുൻപ് അഭിഷേകിന് 929 റേറ്റിങ് പോയിന്‍റുകളുണ്ടായിരുന്നു. മികച്ച ഫോമിലുള്ള വെടിക്കെട്ട് ഓപ്പണർ ഇഷാൻ കിഷൻ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.

5 മത്സരങ്ങളിൽ നിന്നും 176 റൺസാണ് ഇഷാൻ ഇതുവരെ ലോകകപ്പിൽ നിന്നും നേടിയത്. മൂവർക്കും പുറമെ ഇന്ത‍്യൻ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവാണ് പട്ടികയിൽ ആദ‍്യ പത്തിൽ ഇടം പിടിച്ചിട്ടുള്ള മറ്റ് ഇന്ത‍്യൻ താരം. 740 റേറ്റിങ് പോയിന്‍റുകളുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് സൂര‍്യകുമാർ.

അതേസമയം, ബൗളിങ്ങിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ടോപ് 10ൽ തിരിച്ചെത്തുകയും വരുൺ ചക്രവർത്തി ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു. പുതിയ റാങ്കിങ്ങിൽ ബുംറ എട്ടാം സ്ഥാനത്താണ്. മലയാളി താരം സഞ്ജു സാംസൺ റാങ്കിങ്ങിൽ നിലവിൽ 65-ാം സ്ഥാനത്താണ്.

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 7 തൊഴിലാളികൾ മരിച്ചു

സിപിഐ സമരം പൊളിക്കാൻ ട്രെയിൻ റദ്ദാക്കി; പിന്നിൽ ബിജെപിയെന്ന് ബിനോയ് വിശ്വം

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ വലതുപക്ഷ സംഘടന ശുദ്ധീകരണം നടത്തിയ സംഭവം; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്