video screanshot 
Sports

ഒറ്റ പന്തിൽ നോ ബോള്‍, ഹിറ്റ് വിക്കറ്റ്, സിക്‌സർ; ഇത് അപൂർവങ്ങളിൽ അപൂർവം| Video

ഒരു നിമിഷം എന്താ സംഭവിച്ചത് എന്ന് അറിയാതെ താരങ്ങൾ മിഴിച്ചു നിന്നു

Renjith Krishna

സിഡ്‌നി: ഒരു പന്തിൽ നോ ബോള്‍, ഹിറ്റ് വിക്കറ്റ്, സിക്‌സ് എന്നിവ സംഭവിച്ചാൽ എങ്ങനെയിരിക്കും... ചില അപൂർവ സംഭവങ്ങൾ കണ്ടാൽ ചിരി വരും, ചിലപ്പോൾ ആശ്ചര്യപെട്ടുപോവും. അത്തരമൊരു അപൂര്‍വ രംഗങ്ങൾക്ക് അരങ്ങായത് ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക വനിതാ ടീമുകളുടെ ഏകദിന പരമ്പരയിലെ മൂന്നാം പോരാട്ടത്തിലാണ്.

48ാം ഓവറിറിൽ ഓസ്ട്രലിയയുടെ അലന കിങ് ക്രീസിൽ നിൽക്കെ ദക്ഷിണാഫ്രിക്കയുടെ മസബാറ്റ ക്ലാസ് എറിഞ്ഞ പന്ത് ഉയർന്ന് വന്നെങ്കിലും അലന സിക്‌സര്‍ തൂക്കി. ഇതിനിടെ അലനയുടെ ബാറ്റ് സ്റ്റംപില്‍ കൊണ്ടു ബെയ്‌ലുകളും തെറിച്ചു. എന്നാല്‍ അമ്പയര്‍ നോ ബോള്‍ വിളിച്ചു. ഒരു നിമിഷം എന്താ സംഭവിച്ചത് എന്ന് അറിയാതെ താരങ്ങൾ മിഴിച്ചു നിന്നു. നോ ബോൾ ആയതിനാൽ അലൻ ഔട്ട് ആയില്ല പകരം സിക്‌സും എക്‌സ്ട്രയുമടക്കം ഒറ്റ പന്തില്‍ ഏഴ് റണ്‍സും ഓസീസിനു ലഭിച്ചു.

എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് പലരും അത് ഔട്ട് ആണെന്ന് പറഞ്ഞു രംഗത്തെത്തിയിട്ടുണ്ട്. നിമിഷ നേരംകൊണ്ട് വീഡിയോ ക്രിക്കറ്റ് ലോകത്ത് ഹിറ്റായി മാറിയിരിക്കുകയാണ്. അതേസമയവും ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് നേടി.

ബംഗ്ലാദേശിൽ ന‍്യൂനപക്ഷ സമുദായങ്ങൾക്കെതിരേയുണ്ടാവുന്ന ആക്രമണങ്ങളിൽ ആ‍ശങ്ക അറിയിച്ച് വിദേശകാര‍്യ മന്ത്രാലയം

"തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാക്കും": വി.വി. രാജേഷ്| Video

ക്രിസ്മസ് വാരത്തിൽ ബെവ്കോ വഴി വിറ്റത് 332 കോടി രൂപയുടെ മദ‍്യം

വിജയ് ഹസാരെ ട്രോഫി: കേരളത്തിന് എട്ടിന്‍റെ 'പണി' കൊടുത്ത് മലയാളി താരങ്ങൾ

കോലിക്കും പന്തിനും അർധസെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിക്ക് ജയം