ബാബറും, റിസ്‌വാനും, അഫ്രീദിയുമില്ല; ബംഗ്ലാദേശ് പരമ്പരക്കുള്ള ടീമിനെ പ്രഖ‍്യാപിച്ച് പാക്കിസ്ഥാൻ

 
Sports

ബാബറും, റിസ്‌വാനും, അഫ്രീദിയുമില്ല; ബംഗ്ലാദേശ് പരമ്പരക്കുള്ള ടീമിനെ പ്രഖ‍്യാപിച്ച് പാക്കിസ്ഥാൻ

ധാക്കയിൽ വച്ചു നടക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സൽമാൻ ആഘയാണ് പാക്കിസ്ഥാനെ നയിക്കുന്നത്

Aswin AM

കറാച്ചി: ബംഗ്ലാദേശ് പരമ്പരക്കുള്ള ടി20 ടീമിനെ പ്രഖ‍്യാപിച്ച് പാക്കിസ്ഥാൻ. 15 അംഗ ടീമിൽ മുതിർന്ന താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, ഷഹീദ് അഫ്രീദി എന്നിവരില്ല. ജൂലൈ 20 മുതൽ 24 വരെ ധാക്കയിൽ വച്ചു നടക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സൽമാൻ ആഘയാണ് പാക്കിസ്ഥാനെ നയിക്കുന്നത്.

ടി20 പരമ്പരയിൽ പരിഗണിച്ചേക്കില്ലെന്നും ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മൂവരോടും കോച്ച് മൈക്ക് ഹസൻ നേരത്തെ ആവശ‍്യപ്പെട്ടിരുന്നു. അതേസമയം പേസർ ഹാരിസ് റൗഫിനെയും, ഷദബ് ഖാനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരുക്കേറ്റതിനാലാണ് ഇരുവരെയും ഒഴിവാക്കിയത്.

ബംഗ്ലാദേശ് പരമ്പരക്കുള്ള ടീം: സൽമാൻ അലി ആഘ (ക‍്യാപ്റ്റൻ), അബ്രാർ അഹമ്മദ്, അഹമ്മദ് ദാനിയാൽ, ഫഹീം അഷ്റഫ്, ഫഖർ സമൻ, ഹസൻ നവാസ്, ഹുസൈൻ തലാത്ത്, ഖുഷ്ദിൽ ഷാ, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, സഹിബ്സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ മിർസ, സൂഫിയ മൊഖിം.

രാഹുലിനെതിരേ ഗുരുതര ആരോപണങ്ങൾ; ഗർഛിദ്രം നടത്തിയത് ഡോക്‌ടറുടെ ഉപദേശം തേടാതെ, സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്ന് യുവതിയുടെ മൊഴി

ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പൊലീസ് കേസെടുത്തു, രാഹുലിന്‍റെ സുഹൃത്തും പ്രതി പട്ടികയിൽ

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ