2032ലെ ലോക റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയാകാൻ പുനെ

 
Sports

2032ലെ ലോക റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയാകാൻ പുനെ

സൈക്ലിങ്ങിലെ ആഗോള മേളയ്ക്ക് ആദ്യമായി ഇന്ത്യ ആതിഥേയത്വം വഹിക്കും

Sarath Nath MS

ന്യൂഡൽഹി: ആഗോള സൈക്ലിങ് മേളയ്ക്ക് ആദ്യമായി ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. 2032ലെ യുസിഐ റോഡ് വേൾഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് മഹാരാഷ്ട്രയിലെ പുനെ വേദിയാകുന്നതോടെയാണിത്.

മഹാരാഷ്ട്ര സർക്കാരും സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് ലോക റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പ് പുനെയിൽ എത്തിച്ചത്. കേന്ദ്ര സർക്കാരിന്‍റെ പിന്തുണയും ഇതിനുണ്ടായിരുന്നു. പുനെയെ ആഗോള സൈക്ലിങ് കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

ക്യാനഡയിലെ മോൺട്രിയലിൽ നടന്ന യുസിഐ കോൺഗ്രസിലാണ് തീരുമാനം പ്രഖ്യാപിച്ചത്. സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ മൻവിന്ദർ പാൽ സിങ്, ഏഷ്യൻ സൈക്ലിങ് കോൺഫെഡറേഷന്‍റെ മുൻ സെക്രട്ടറി ജനറൽ ഓങ്കാർ സിങ് എന്നിവർ അടങ്ങുന്ന മഹാരാഷ്ട്ര സർക്കാരിന്‍റെ പ്രതിനിധി സംഘത്തിന്‍റെ സാന്നിധ്യത്തിലാണ് വേദി പ്രഖ്യാപിച്ചത്.

വേദി സ്വന്തമാക്കാൻ പുനെയും നെതർലാൻഡ്സിലെ ഗ്രോണിംഗൻ/ഡ്രെന്തെയും തമ്മിലായിരുന്നു അവസാനഘട്ട മത്സരം. സെപ്റ്റംബർ 4 മുതൽ 6 വരെ യുസിഐയുടെ മൂന്നംഗ പരിശോധനാ സംഘം പുനെയിലെത്തി പ്രധാന വേദികളും മത്സരങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും പരിശോധിച്ചിരുന്നു. ബാലേവാഡി സ്റ്റേഡിയവും പുനെ സർവകലാശാലാ സർക്യൂട്ടും ഉൾപ്പെടെയുള്ള വേദികളാണ് സംഘം വിലയിരുത്തിയത്. ലോകത്തെ പ്രമുഖ റോഡ് സൈക്ലിങ് താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.

2026ലെ യുസിഐ റോഡ് വേൾഡ് ചാമ്പ്യൻഷിപ്പ് ക്യാനഡയിലെ മോൺട്രിയാലിലാണ് നടന്നത്. 2027ലെ ചാമ്പ്യൻഷിപ്പ് ഫ്രാൻസിലെ ഓട്ട്-സാവോയിയിലും 2028ലെ മത്സരം യുഎഇയിലെ അബുദാബിയിലും നടക്കും. 2029ൽ ഡെൻമാർക്ക്, 2030ൽ ബെൽജിയത്തിലെ ബ്രസൽസ്, 2031ൽ ഇറ്റലിയിലെ ട്രെന്‍റിനോ എന്നിവിടങ്ങളിലാണ് ചാമ്പ്യൻഷിപ്പ്. തുടർന്ന് 2032ൽ പുനെയിലെത്തും.

മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്ര സ്പോൺസർ ചെയ്തത് ചിപ്സൺ; 9 മണിക്കൂറിന് ചെലവാക്കിയത് 19.88 ലക്ഷം രൂപ

ഡൽഹി സർവകലാശാല വിദ‍്യാർഥിനികൾക്കെതിരേ ലൈംഗികാതിക്രമവും അശ്ലീല പരാമർശവും; 4 പേർക്കെതിരേ കേസ്

കറ്റാനം സ്‌കൂളിലെ പ്രതിസന്ധി: സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍

ക്യാബിനിൽ നിന്ന് കരിഞ്ഞ മണം വന്നിട്ടും നിർത്താതെ സിഗരറ്റ് വലിച്ച് ഡ്രൈവർ; യുപിയിൽ ബസിന് തീപിടിച്ച സംഭവത്തിൽ യാത്രക്കാരന്‍റെ വെളിപ്പെടുത്തൽ

വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടപ്പെട്ടത് 11 പവൻ സ്വർണവും, 25,000 രൂപയും