റാസി വാൻഡർ ദുസൻ

 
Sports

'ബൈ ബൈ റാസി'; അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി റാസി വാൻഡർ ദുസൻ

35 കാരനായ താരം സോഷ‍്യൽ മീഡിയയിലൂടെയാണ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുകയാണെന്ന കാര‍്യം അറിയിച്ചത്

Aswin AM

ജോഹന്നാസ്ബെർഗ്: ദക്ഷിണാഫ്രിക്കൻ താരം റാസി വാൻഡർ ദുസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 35 കാരനായ താരം സോഷ‍്യൽ മീഡിയയിലൂടെയാണ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുകയാണെന്ന കാര‍്യം അറിയിച്ചത്.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്‍റെ കരാറിൽ നിന്നും താരത്തെ ഒഴിവാക്കിയതിനു പിന്നാലെയാണ് ഈ തീരുമാനം. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 18 ടെസ്റ്റ് മത്സരങ്ങളും 71 ഏകദിനവും 57 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട് റാസി വാൻ ഡർ ദുസൻ.

തന്‍റെ ഭാര‍്യയ്ക്കും ആരാധകർക്കും നന്ദി അറിയിച്ചു കൊണ്ടായിരുന്നു താരത്തിന്‍റെ എക്സ് പോസ്റ്റ്. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും ആഭ‍്യന്തര ക്രിക്കറ്റ് കളിക്കുമെന്ന് റാസി വാൻഡർ ദുസൻ വ‍്യക്തമാക്കിയിട്ടുണ്ട്.

ലോക്സഭയിൽ പാസായി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ; കുറ്റക്കാർക്ക് 10 വർഷം തടവും 50 ലക്ഷം പിഴയും

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഐപിഎൽ താരം യഷ് ദയാലിന് ആശ്വാസം; വിചാരണ കോടതിയുടെ നടപടിക്ക് സ്റ്റേ

ചെന്നൈ മെട്രൊയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി വിജയ്

''വിദ‍്യാഭ‍്യാസ മന്ത്രാലയം നിയന്ത്രിച്ചിരുന്നത് ആർഎസ്എസ്, അമിത് ഷായ്ക്ക് പാർലമെന്‍റിലെത്താൻ ഭയം'': രാഹുൽ ഗാന്ധി

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട്