രവീന്ദ്ര ജഡേജ 
Sports

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു

അടുത്തിടെയാണ് ബിജെപി മെമ്പര്‍ഷിപ്പ് ഡ്രൈവ് ആരംഭിച്ചിരുന്നത്

Aswin AM

അഹമ്മദാബാദ്: ഇന്ത‍്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു. ബിജെപി എംഎൽഎയും രവീന്ദ്ര ജഡേജയുടെ ഭാര‍്യയുമായ റിവാബ ജഡേജയാണ് തന്‍റെ സോഷ‍്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഈ കാര‍്യം വെളിപെടുത്തിയത്. തന്‍റെയും ഭർത്താവിന്‍റെയും ബിജെപി അംഗത്വ കാർഡുകൾക്കൊപ്പമുള്ള ചിത്രങ്ങളാണ് റിവാബ തന്‍റെ ട്വിറ്റർ പോസ്റ്റിൽ പങ്കുവെച്ചത്.

അടുത്തിടെയാണ് ബിജെപി മെമ്പര്‍ഷിപ്പ് ഡ്രൈവ് ആരംഭിച്ചിരുന്നത്. റിവാബ 2019-ൽ ബി.ജെ.പിയിൽ ചേരുകയും തുടർന്ന് 2022-ൽ ജാംനഗർ നിയമസഭാ സീറ്റിൽ നിന്ന് തെരഞ്ഞെടുക്കുകയും ചെയ്തു. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കർഷൻഭായ് കർമൂറിനെയാണ് റിവാബ പരാജയപ്പെടുത്തിയത്.

2024 ജൂണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ചരിത്രപരമായ ടി20 ലോകകപ്പ് വിജയത്തിന് ശേഷം 35 കാരനായ രവീന്ദ്ര ജഡേജയും ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ശബരിമല വരുമാനത്തിൽ വൻ വർധന; ഇതുവരെ 210 കോടി രൂപയുടെ വരുമാനം ലഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ

ജഗന്നാഥ ക്ഷേത്രത്തിലെ രത്നസിംഹാസനം കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ; സുരക്ഷയെവിടെയെന്ന് ചോദ്യം

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപെട്ടു

സാമ്പത്തിക ബാധ്യത; ചാലക്കുടിയിൽ വയോധികൻ ആത്മഹത്യ ചെയ്തു

ഒ. സദാശിവൻ കോഴിക്കോട് മേയർ; എസ്. ജയശ്രീ ഡെപ്യൂട്ടി മേയർ